ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. ഇടക്കാല സര്‍ക്കാരിൽ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീന്‍, സൈനിക ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്.
നേരത്തേ യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണവിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു, ഇതിന് അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു
എന്നാൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ബംഗ്ലാദേശിൽ ഇപ്പോഴും രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. വിദ്യാർത്ഥി സംഘടന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി ഭാരവാഹികളും സൈനിക നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ നിലവിലുള്ള പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കി.
Discussion about this post