ബെംഗളൂരൂ: ബെംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ വസ്ത്രമുരിഞ്ഞ് റോഡിലൂടെ നടത്തിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. രണ്ടാഴ്ചക്കുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്കാന്് ചീഫ് സെക്രട്ടറിയ്ക്കും ഡി.ജി.പിയ്ക്കും നിര്‍ദ്ദേശം നല്കി.
തങ്ങള്‍ക്കു കിട്ടിയ റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ വംശീയാധിക്ഷേപം ഉള്‍പ്പെടെ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും കമ്മീഷനംഗം ജസ്റ്റിസ് ഡി.മുരുഗേശന്‍ പറഞ്ഞു.
സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് കമ്മീഷന് സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
ബെംഗളൂരൂ ആചാര്യ കോളേജില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ ടാന്‍സാനിയന്‍ യുവതിയേയും സഹപാഠികളേയുമാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം അക്രമിച്ചത്. അരമണിക്കൂറോളം നഗ്നയായി റോഡിലൂടെ നടത്തിച്ച യുവതി രക്ഷപ്പെടാന്‍ അതുവഴി വന്ന ബസ്സില്‍ കയറിയെങ്കിലും യാത്രക്കാര്‍ വിദ്യാര്‍ഥിനിയെ ആള്‍ക്കൂട്ടത്തിലേക്കു തന്നെ തള്ളിയിടുകയും ചെയ്തു. ജനകൂട്ടം വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
35 കാരി കാറിടിച്ച് മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു ടാന്‍സാനിയന്‍ യുവതിയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ അക്രമമുണ്ടായത്.
Discussion about this post