തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാര്‍ നല്‍കേണ്ട സംഭാവന നിര്‍ബന്ധമല്ല എന്നാണ് ഒരു വശത്ത് നിന്നും സർക്കാർ പറയുന്നത് . എന്നാൽ മറുവശത്ത് സ്ഥാപനപന മേധാവികള്‍ വഴി ശമ്പളം പിടിച്ചെടുക്കുന്നത് നിര്‍ബന്ധമാക്കുകയും ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.
അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം സ്വീകരിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. വയനാട് ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനും പുനരധിവാസ പദ്ധതിയില്‍ നേരിട്ട് സജീവമായ ഇടപെടാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ആര്‍. അരുണ്‍കുമാര്‍ , ജനറല്‍ സെക്രട്ടറി എസ്. മനോജ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ എത്തിച്ചേരുന്ന തുക വഴിമാറ്റി ചിലവഴിക്കുന്നു എന്ന ആരോപണം വ്യാപകമായതിനെ തുടർന്ന് ഇത്തവണ നിരവധി പേര് നേരിട്ട് സഹായമെത്തിക്കാൻ തീരുമാനിച്ചിരുന്നു.
Discussion about this post