മുംബൈ: അടുത്ത കാലത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു ഹാർദ്ധിക് പാണ്ട്യയുടെ വിവാഹ മോചനം. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ആയി സ്ഥാനമേറ്റെടുത്തതിനെ തുടർന്ന് രൂക്ഷ വിമർശനം ഏറ്റു വാങ്ങവേയാണ് ഹാർദ്ധിക് പാണ്ട്യയെ ഭാര്യ ഒഴിവാക്കി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത്.
എന്നാലിപ്പോൾ, ഹാർദ്ധിക്കും സെർബിയൻ മോഡൽ ആയ ഭാര്യ നടാഷയും വേർപിരിഞ്ഞതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരുടെയും അടുത്ത സുഹൃത്ത്. ഹാര്‍ദിക് പാണ്ഡ്യ എപ്പോഴും സ്വന്തം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയരുന്നതെന്നും സ്വന്തം കാര്യങ്ങളെ കുറിച്ചാണ് എപ്പോഴും ചിന്തിച്ചിരുന്നതെന്നും, ഈ കാരണം കൊണ്ടാണ് ഹാർദ്ധിക്കിനെ ഉപേക്ഷിക്കാൻ നടാഷ തീരുമാനം എടുത്തതെന്നുമാണ് അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദികിന്റെ ഈ സ്വഭാവവുമായി ഒത്തുപോകാന്‍ നടാഷ ഒരുപാട് ശ്രമിച്ചെന്നും സഹിക്കാന്‍ വയ്യാതായപ്പോഴാണ് വിവാമോചനമെന്ന തീരുമാനത്തില്‍ എത്തിച്ചേർന്നതെന്നും സുഹൃത്ത് വ്യക്തമാക്കി.
‘എപ്പോഴും സ്‌റ്റൈലിഷ് ആയി നടക്കുന്ന ഹാര്‍ദിക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്നത് എപ്പോഴത്തേയും ആഗ്രഹമായിരുന്നു. ആദ്യം ഇതെല്ലാം നടാഷ കൈകാര്യം ചെയ്‌തെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി. പോകെ പോകെ ഹാർദ്ധിക്കിന്റെ സ്വഭാവം ഒരിക്കലും മാറില്ലെന്ന് അവര്‍ക്ക് മനസിലാവുകയും ഇതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തീരുമാനിക്കുകയുമായിരിന്നു. സുഹൃത്തിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2020-ലാണ് ഹാര്‍ദികും ഡാന്‍സറും മോഡലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ നടാഷയും വിവാഹിതരായത്. ഇവർക്ക് 4 വയസുള്ള ഒരു മകനുമുണ്ട്.
Discussion about this post