കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമത്തെ നോക്കുകുത്തിയാക്കി കെപി .യോഹന്നാന്റെ ബിലിവേഴ്സ് ചര്‍ച്ചിന്റെ ഭരണഘടന. മതം മാറ്റത്തിന് ആഹ്വാനം ചെയ്യുന്നതും, നിര്‍ബന്ധിത മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ ഭരണഘടനയും പ്രവര്‍ത്തനവും. ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുള്ള പള്ളികളെ തരംതിരിക്കുന്നതും പാസ്റ്റര്‍മാര്‍ക്ക് പദവി നിശ്ചയിക്കുന്നതും എത്രപേരെ മതംമാറ്റിയിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണെന്നതും ശ്രദ്ധേയം.
ബിലീവേഴ്സ് ചര്‍ച്ചിന്റെ ഭരണഘടനയില്‍ മൂന്ന് വിഭാഗങ്ങളായാണ് പള്ളികളെ തരംതിരിച്ചിട്ടുള്ളത്. മതംമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ പാസ്റ്റര്‍മാരെയും തരംതിരിച്ചിട്ടുണ്ട്. ഗ്രേഡ് എ പാസ്റ്റര്‍, ഗ്രേഡ് ബി പാസ്റ്റര്‍, ഗ്രേഡ് സി പാസ്റ്റര്‍ എന്നിങ്ങനെയാണിത്.
150 ലേറെ പേരെ മതം മാറ്റിയാല്‍ അത് ഗ്രേഡ് എ വിഭാഗത്തില്‍ വരുന്ന ഇടവകയാകും. എ ഗ്രേഡ് പാസ്റ്റര്‍മാര്‍ക്ക് മാസംതോറും ഈയിനത്തില്‍ 10,000 രൂപ ലഭിക്കും. ഇതില്‍ 40 ശതമാനം ഇടവകയില്‍നിന്നും 60 ശതമാനം അതിരൂപതയില്നിന്നുമാണ്. എ ഗ്രെഡ് പദവി ലഭിക്കുന്നതിനും, നിലനിര്‍ത്തുന്നതിനും മതംമാറ്റം നിര്‍ബന്ധിതമാക്കുന്നതിലൂടെ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. 65 പേരെ മതം മാറ്റിയാല്‍ ബി ഗ്രേഡ് ഇടവക പദവി ലഭിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന പാസ്റ്റര്‍മാര്‍ക്ക് മാസംതോറും 7500 രൂപ് ലഭിക്കും. 25 ശതമാനം പ്രാദേശിക ഇടവകയില്‍ നിന്നും 75 ശതമാനം അതിരൂപതയില്നിന്നുമാണ് വിഹിതം. ഗ്രേഡ് സിയില്‍ വരുന്ന ഇടവക 20 ലേറെ പേരെയാണ് മതംമാറ്റേണ്ടത്. ഇവിടെ പാസ്റ്റര്‍മാര്‍ക്ക് പ്രതിമാസം 6500 രൂപ ലഭിക്കും. 15 ശതമാനം ഇടവകയില്‍നിന്നും 85 ശതമാനം അതിരൂപതയില്നിന്നും. ഈ മൂന്നു വിഭാഗത്തിലും പെടാത്ത ഇടവകകള്‍ മാസവരുമാനത്തിന്റെ 10 ശതമാനം അതിരൂപതയ്ക്ക് നല്‍കണമെന്നും ബിലീവേഴ്സ് ചര്‍ച്ചിന്റെ ഭരണഘടന നിര്‍ദ്ദേശിക്കുന്നു.
സ്വന്തം ഭരണഘടന വ്യവസ്ഥ ചെയ്യുന്ന മതംമാറ്റങ്ങള്‍ നടപ്പാക്കാന്‍ ഒരു പ്രത്യേക ദൗത്യസംഘം തന്നെ ബിലീവേഴ്സ് ചര്‍ച്ചിനുണ്ട്. ഇവരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നവര്‍ക്ക് ബിഷപ്പ് പദവിയും നല്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. സാമുവല്‍ മാത്യു, സൈമണ്‍ ജോണ്‍, പി.എസ്. തോമസ്, അനില്‍ കുമാര്‍, ബി.കെ.ലൂക്കോസ്, സുന്ദര്‍ രാജ്, ക്നോച്ചു, ജരീബു (രണ്ടുപേരും നാഗാലാന്റുകാര്‍) ഗോപാല്‍, ജൂരിയ ബര്ദാന്, ലാലപ്പന്, നാരായണന് ശര്‍മ എന്നിവര്‍ക്ക് ഇത്തരത്തില്‍ ബിഷപ്പ് പദവി ലഭിച്ചിട്ടുള്ളതായി ഒരു മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡാനിയല്‍ പുന്നൂസ്, ഡാനിയര്‍ ജോണ്സണ്, സിജോ പന്തപ്പിള്ളി, സണ്ണി സാമുവല്‍, പ്രഭുദാസ്, ജേക്കബ് പോത്തന്, സിനി പുന്നൂസ് എന്നിവര്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിര്‍ബന്ധിത മതംമാറ്റം നടപ്പാക്കാനുള്ള ദൗത്യസംഘത്തില്പ്പെടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നിര്ബന്ധിതമതംമാറ്റത്തിനെതിരെ നിയമങ്ങളും നിരവധി സുപ്രീംകോടതി വിധികളും ഉണ്ടായിരിക്കെയാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ ഭരണഘടന നിര്ബന്ധിതമാറ്റത്തിന് ആഹ്വാനം ചെയ്യുന്നതെന്നാണ് ആക്ഷേപം. മതംമാറ്റത്തിന്റെ പേരില്‍ ഭരണഘടനാ ലംഘനങ്ങളും നിയമലംഘനങ്ങളും സാമ്പത്തിക തിരിമറികളുമാണ് ബിലീവേഴ്സ് ചര്‍ച്ച് നടത്തുന്നതെന്നും ആരോപണമുണ്ട്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണി നേതാക്കളെ ഒറു പോലെ സുഹൃത്ത്പട്ടികയില് ഉള്‍പ്പെടുത്തിയാണ് കെപി യോഹന്നാന് തന്റെ ദൗത്യവുമായി മുന്നോട്ട് പോകുന്നത്. സംസ്്ഥാനത്തുടനീളം ബിലിവേഴ്സ് ചര്‍ച്ചും, കെപി യോഹന്നാനും കോടിക്കണക്കിന് രൂപയുടെ ഭു സ്വത്ത് വാങ്ങി കൂട്ടുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
Discussion about this post