തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഫണ്ടിന്റെ ബുദ്ധിമുട്ടുണ്ടെങ്കിലും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ കയ്യടി നേടാനുള്ള ശ്രമമാണ് യുഡിഎഫ് അവസാനബജറ്റിലൂടെ ശ്രമിക്കുന്നതെന്ന് സൂചന. അതു കൊണ്ട് തന്നെ നാളം മുഖ്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ നിരവധി ക്ഷേമ വാഗ്ദാനങ്ങള്‍ ഉണ്ടാകും.
ബജറ്റ് നടപ്പാക്കേണ്ടത് പുതിയ സര്‍ക്കാരായതിനാല്‍ ഇതിനുവേണ്ട വിഭവസമാഹരണത്തെക്കുറിച്ച് പറയേണ്ട ബാധ്യതയും സര്‍ക്കാരിനില്ല.
ഭരണപക്ഷ സമാജികരുടെ മണ്ഡലങ്ങളില്‍ വാരിക്കോരി പദ്ധതികളുണ്ടാകുമെന്നും സൂചനയുണ്ട്.
നികുതി ഘടന പൊളിച്ചടുക്കണമെന്ന അഭിപ്രായം ശക്തമാണെങ്കിലും വിവാദനടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല.വികസവും കരുതലും എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം തന്നെയാവും ഈ ബജറ്റില്‍ പ്രതിഫലിക്കുക. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് വെറും പ്രഖ്യാപനങ്ങള്‍ മാത്രമായൊരു ബജററ് എന്ന പ്രതിപക്ഷ വിമര്‍ശനത്ത നേരിടാനും ഉമ്മന്‍ചാണ്ടി ബജറ്റിലൂടെ ശ്രമിക്കും.
Discussion about this post