കൊച്ചി: കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവരെ കുടുക്കാൻ വീണ്ടും കളത്തിലിറങ്ങി കേരളാ പോലീസ്. ഓപ്പറേഷൻ പി ഹണ്ട് എന്നാണ് ഈ നടപടിക്ക് വിളിക്കുന്ന പേര്.
സംസ്ഥാനത്ത് കഴിഞ്ഞദിവസം 455 സ്ഥലങ്ങളിലായാണ് പരിശോധന നടത്തിയത്. ഇതിനെ തുടർന്ന് 37 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത് . ആറ് പേരെ ഓപ്പറേഷന്‍റെ ഭാഗമായി അറസ്റ്റ് ചെയ്തു .തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് എന്നീ ജില്ലകളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടികളുടെ അവകാശ സംരക്ഷണത്തിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പോലീസ് വ്യാപക പരിശോധന നടത്തുന്നത്. ഇതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തുടര്‍ നടപടികള്‍.
അതെ സമയം ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് മലപ്പുറത്താണ്. മലപ്പുറം ജില്ലയില്‍ 60 സ്ഥലങ്ങളില്‍ പരിശോധന നടത്തി 23 ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.
Discussion about this post