പത്തനംതിട്ട: സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിന് ബി ജെ പി പുറത്താക്കിയതിനെ തുടർന്ന് സിപിഎമ്മിൽ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർ ബോട്ടിൽ കൊണ്ട് തല അടിച്ചു പൊട്ടിച്ചത്.
ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും സി പി എം ജില്ലാ സെക്രട്ടറിയും കൂട്ടരും ചേർന്ന് മാലയിട്ടു സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാർട്ടിയിൽ ചേർന്നവരിൽ പ്രധാനിയായിരുന്ന ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയെന്ന വിവരവും ഉടൻ തന്നെ പുറത്ത് വന്നിരുന്നു.
ശരൺ ചന്ദ്രനെ പ്രതിയാക്കി പോലീസ് കേസെടുത്തെങ്കിലും ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം .
Discussion about this post