തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. ബജറ്റിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇത് സംബന്ധിച്ച ചില രേഖകളും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിക്കാട്ടി. ചില രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് സഭയില്‍ പറഞ്ഞു. ബജറ്റ് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. സമാന്തര ബജറ്റ് സഭയില്‍ അവര്‍ വിതരണം ചെയ്തു.
ഉമ്മന്‍ചാണ്ടി രാജി വെക്കണമെന്ന പ്ലക് കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സമാന്തര ബജറ്റ് അവതരിപ്പിക്കാനും പ്രതിപക്ഷം തയ്യാറായേക്കും
Discussion about this post