വാഷിംഗ്‌ടൺ: ബന്ധം ശക്തമായത് ഇന്ത്യയും അമേരിക്കയും തമ്മിൽ, എന്നാൽ പണി കിട്ടിയത് ചൈനക്കും റഷ്യക്കും എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ജോ ബൈഡൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കൂടിക്കാഴ്ചയെത്തുടർന്ന്, ചൈനീസ്, റഷ്യൻ സോഫ്‌റ്റ്‌വെയറുകളും ഹാർഡ്‌വെയറും ഉപയോഗിക്കുന്ന കാറുകളുടെ വില്പന നിരോധിക്കുവാനുള്ള നീക്കത്തിലാണ് അമേരിക്ക എന്ന വിവരമാണ് പുറത്ത് വരുന്നത്.
അമേരിക്കയുടെ ആഭ്യന്തിര സുരക്ഷിതത്വം വർദ്ധിപ്പിക്കുവാൻ, ചൈനീസ്, റഷ്യൻ സോഫ്‌റ്റ്‌വെയറുകളും ഹാർഡ്‌വെയറും ഘടിപ്പിച്ച കണക്റ്റുചെയ്‌തതുമായ വാഹനങ്ങൾ യുഎസിൽ വിൽക്കുന്നത് നിരോധിക്കാൻ ശ്രമിക്കുന്നതായി വാണിജ്യ വകുപ്പാണ് തിങ്കളാഴ്ച അറിയിച്ചത്. ഇന്ത്യയുമായുള്ള ചർച്ചകൾ നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഈയൊരു തീരുമാനം അമേരിക്കൻ വ്യവസായ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ ഇതിൽ ഇന്ത്യയുടെ പങ്ക് എത്രമാത്രം ഉണ്ടെന്ന് വ്യക്തമല്ല.
Discussion about this post