മുംബൈ: വിതരണത്തിനായി കൊണ്ടുപോയ ബസ്മതി അരി വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് പ്രമുഖ കമ്പനിയായ കെആർബിഎൽ. ഇന്ത്യാ ഗേറ്റ് പ്യുവർ ബസ്മതി റൈസ് ഫീസ്റ്റ് റോസാന സൂപ്പർ വാല്യു പായ്ക്ക് ആണ് വിപണിയിൽ നിന്നും തിരിച്ചുവിളിച്ചത്. ഇതേ തുടർന്ന് കമ്പനിയുടെ സ്റ്റോക്ക് 1.74 ശതമാനം ഇടിഞ്ഞു.
അരിയിൽ അനുവദനീയമായതിലും അധികം കീടനാശിനികൾ അടങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അരി തിരിച്ച് വിളിച്ചത്. അരിയിൽ തയാമെത്തോക്‌സം, ഐസോപ്രൂട്ടുറോൺ എന്നീ കീടനാശിനകളുടെ അംശമാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ആയിരുന്നു കണ്ടെത്തൽ. മാരക വിഷാംശങ്ങൾ അടങ്ങിയ കീടനാശിനികൾ ശരീരത്തിനക്ക് ചെന്നാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും. ഇതേ തുടർന്നാണ് വിതരണം ചെയ്ത അരി തിരിച്ച് വിളിക്കാൻ കെ ആർ ബിഎൽ തീരുമാനിച്ചത്.
ഈ വർഷം ജനുവരിയിൽ ആയിരുന്നു തിരിച്ച് വിളിച്ച അരികൾ പാക്ക് ചെയ്തത്. 2025 ഡിസംബറിൽ ആണ് ഇതിന്റെ എക്‌സ്പയറി ഡേറ്റ്. ബസ്മതി അരിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളാണ് കെആർബിഎൽ.










Discussion about this post