ന്യൂഡൽഹി: പാകിസ്താൻ ക്രിക്കറ്റ് താരം റസ സഹന്റെ വിവാഹ നിശ്ചയം ഇന്ത്യൻ വംശജയായ യുവതിയുമായി കഴിഞ്ഞെന്ന് വിവരം. ഇടംകൈയ്യൻ സ്പിന്നറായ റസ ഹസൻ പൂജ ബൊമ്മൻ എന്ന ഇന്ത്യൻ വംശജയെ ആണ് വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ യാത്രയ്ക്ക് ഞങ്ങൾ തുടക്കം കുറിക്കുകയാണെന്ന് റസ സഹൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പറഞ്ഞു. എന്റെ ജീവിതത്തിൽ, എനിക്ക് നൽകിയ സ്നേഹം എന്നന്നേക്കും എന്റേതായിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു, അവൾ അതെ എന്ന് പറഞ്ഞു! വരാനിരിക്കുന്ന എല്ലാ സാഹസികതകളും ഒരുമിച്ച് നേരിടാനുള്ള ആവേശത്തിലാണെന്ന് താരം വ്യക്തമാക്കി
അടുത്ത വർഷം ജനുവരിയോടെയായിരിക്കും വിവാഹം നടക്കുക. പാകിസ്താൻ വിട്ടതിന് ശേഷം 32കാരനായ റസ യുഎസിലാണ് കഴിയുന്നത്. പൂജ ബൊമ്മൻ എന്നാണ് പ്രതിശ്രുതവധുവിന്റെ പേര്. 32 കാരിയായ പൂജയും യുഎസിൽ സ്ഥിരതാമസമാക്കിയ ആളാണ്. പൂജ ഹിന്ദു മത പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നിരുന്നാലും, പൂജയ്ക്ക് ഇസ്ലാമിൽ താൽപ്പര്യമുണ്ടെന്നും തനിക്കുവേണ്ടി മതം മാറാൻ തയ്യാറാണെന്നും റസ വ്യക്തമാക്കി.
അതേസമയം ഇരുവരുടെയും വിവാഹനിശ്ചയവാർത്ത പുറത്ത് വന്നതിന് പിന്നാലെ പലരും പൂജയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താൻ ക്രിക്കറ്റ് താരമായിരുന്ന ഷോയിബ് മാലിക്കിനെ വിവാഹം കഴിച്ച ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ. അതുപോലെ ഗതിയാവരുത്,കുഴിയിൽച്ചാടും മുൻപ് ഒരുവട്ടം കൂടി ചിന്തിക്കൂ എന്നൊക്കെയാണ് ആളുകൾ വിവാഹനിശ്ചയവാർത്തയ്ക്ക് താഴെ കമൻ്റായി ഇടുന്നത്. തെന്നിന്ത്യൻ താര സുന്ദരി തമന്ന പോലും പാക് ക്രിക്കറ്റ് താരത്തെ ചേർത്തുള്ള ഗോസിപ്പ് ഉയർന്നപ്പോൾ തന്നെ തിരുത്തി പ്രസ്താവനയിറക്കിയത് ഓർമ്മയില്ലേ, അപകടം അവർക്കറിയാം എന്നൊക്കെയാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.










Discussion about this post