ന്യൂഡൽഹി: ദേശീയ പാതയോരത്തെ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുന്നതിനാണിത്. ഹോട്ടലുകളും പെട്രോൾ പമ്പുകളും അടക്കമുള്ളസ്ഥാപനങ്ങളുടെ ഗുണനിലവാരം ജനങ്ങൾക്ക് റേറ്റ് ചെയ്യാനുള്ള മൊബൈൽ ആപ്പുമായാണ് കേന്ദ്ര സർക്കാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന “ഹംസഫർ” പോളിസിയുടെ ഭാഗമായാണ് “രാജ് മാർഗ്ഗ്” റേറ്റിംഗ് ആപ്പ് ഇപ്പോൾ കേന്ദ്ര ഗതാഗത മന്ത്രാലയം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ഇനി മുതൽ യാത്രക്കാർ നൽകുന്ന റേറ്റിംഗ് അനുസരിച്ചായിരിക്കും ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകാനോ വേണ്ടയോ എന്ന് അധികൃതർ തീരുമാനമെടുക്കുന്നത്. ദേശീയ പാതയിൽ യാത്ര ചെയ്യുന്നവർക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആപ്പ്.
ദേശീയ പാതയിലെ യാത്രക്കാർക്ക്, സ്ഥാപനങ്ങളിൽ ലഭിക്കുന്ന സൗകര്യം അനുസരിച്ച് ആപ്പിൽ റേറ്റ് ചെയ്യാവുന്നതാണ്. 5 സ്റ്റാർ വരെ റേറ്റിംഗ് ചെയ്യാവുന്നതാണ്. റേറ്റിംഗ് 2 സ്റ്റാറിൽ താഴെ പോവുകയാണെങ്കിൽ, ദേശീയ പാതാ അധൃതർ പരിശോധന നടത്തും. തുടർന്ന് നിലവാരമില്ലെന്ന് കണ്ടാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
Discussion about this post