കൊച്ചി: ആദ്യവരവിലും രണ്ടാം വരവിലും മലയാളികൾ ഇത്രയേറെ നെഞ്ചിലേറ്റിയ നടി വേറെയുണ്ടോയെന്ന് സംശയമാണ്. അത്രയ്ക്കും മഞ്ജുവാര്യറെന്ന താരത്തെ മലയാളികൾ സ്‌നേഹിക്കുന്നു. മലയാളത്തിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്തും,നല്ല കൊമേർഷ്യൽ സിനിമകളുടെ ഭാഗമായും താരം തന്റെ രണ്ടാം വരവ് ആഘോഷമാക്കുകയാണ്. ദിലീപുമായുള്ള വിവാഹശേഷം പതിനഞ്ച് വർഷത്തെ ഇടവേളയെടുത്ത മഞ്ജു,വിവാഹമോചനത്തിന് ശേഷമാണ് വീണ്ടും സിനിമയിൽ സജീവമാകുന്നത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മടക്കം. വലിയ സ്വീകരണമാണ് താരത്തിന് ലഭിച്ചത്. ഇന്ന് തമിഴിലും സജീവമാണ് മഞ്ജു.
90 കളിൽ സിനിമാരംഗത്തേക്ക് കടന്നുവന്ന താരത്തിന്റെ വളരെ ശ്രദ്ധേയമായ സിനിമയാണ് സല്ലാംപ. ദിലീപ്,മനോജ് കെ ജയൻ,കലാഭവൻ മണി എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യമായി അഭിനയിച്ചത് സാക്ഷ്യത്തിലാണെങ്കിലും സല്ലാപമാണ് നായികയാക്കിയത്.
കലാതിലകമായി വന്ന കവർപേജ് കണ്ടാണ് ലോഹിതദാസ് മഞ്ജുവിനെ വിളിക്കുന്നത്.സല്ലാപം ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴും ചിലപ്പോൾ എന്നെ മാറ്റുമെന്നാണ് കരുതിയത്. ഭയങ്കര സന്തോഷമൊന്നും ആരുടെ മുഖത്തും ഞാൻ കണ്ടിരുന്നില്ലെന്ന് താരം ഓർക്കുന്നു. വേട്ടെയാനാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രം. രജിനികാന്ത് നായകനാകുന്ന വേട്ടെയാൻ ഒക്ടോബർ 10 ന് റിലീസ് ചെയ്യും. രജിനികാന്തിനൊപ്പം മഞ്ജു ആദ്യമായി അഭിനയിച്ച സിനിമയാണ് വേട്ടെയാൻ.
Leave a Comment