മോസ്‌കോ: പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമമെന്ന് റിപ്പോർട്ട്. വിമതർ അധികാരത്തിൽ നിന്ന് പുറത്താക്കിയ മുൻ നേതാവ് കഴിഞ്ഞ വർഷം ഡിസംബർ 8 മുതൽ മോസ്കോയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ സംരക്ഷണയിലാണ്.
റഷ്യയിലെ ജനറൽ എസ്‌വിആർ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് ആണ് അസദിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ പുറത്ത് വിട്ടത്. ഞായറാഴ്ച അസദ് അസുഖ ബാധിതനാവുകയായിരിന്നു . അദ്ദേഹം വൈദ്യസഹായം തേടുകയും തുടർന്ന് ” ചുമക്കുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുകയായിരുന്നു.
അസദ് തന്റെ അപ്പാർട്ട്‌മെൻ്റിൽ തന്നെയാണ് ചികിത്സ സ്വീകരിച്ചത് . തിങ്കളാഴ്ചയോടെ അദ്ദേഹത്തിൻ്റെ ആരോഗ്യനില പൂർവ്വസ്ഥിതിയിലായി. അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷം കലർന്നതായി പരിശോധനയിൽ തെളിഞ്ഞു. അതേസമയം സിറിയയിൽ നിന്നോ മോസ്കോയിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
Discussion about this post