തൃശ്ശൂര്‍ : പ്രതിസന്ധികൾ നീങ്ങി ഒടുവിൽ പാറമേക്കാവ് വേലയുടെ ഭാഗമായ വെടിക്കെട്ടിന് അനുമതി ലഭിച്ചു. തൃശ്ശൂർ എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. ഓപ്പറേറ്റര്‍, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് പെസ്സോ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും അഫിഡവിറ്റുകളും ഹാജരാക്കിയതിനുശേഷമാണ് എഡിഎം പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകിയിരിക്കുന്നത്.
വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുര കാലിയായി സൂക്ഷിക്കും എന്ന അഫിഡവിറ്റാണ് പാറമേക്കാവ് ദേവസ്വം എഡിഎമ്മിന് മുമ്പിൽ സമർപ്പിച്ചത്. നേരത്തെ ഹൈക്കോടതി നൽകിയിരുന്ന നിർദ്ദേശപ്രകാരം വെടിക്കെട്ടിനുള്ള അനുമതിക്കായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ചീഫ് എക്സ്പ്ലോസീവ്സ് കണ്‍ട്രോളറെ സമീപിച്ചിരുന്നു.
അനുമതി ലഭിച്ചാല്‍ വെടിക്കെട്ട് സംഭരണശാലയില്‍ നിന്ന് സാമഗ്രികള്‍ നീക്കം ചെയ്യാമെന്ന് ഇരു ദേവസ്വങ്ങളും എക്സ്‌പ്ലോസീവ്സ് കണ്‍ട്രോളര്‍ക്ക് ഉറപ്പ് നൽകണമെന്നതും നേരത്തെ കോടതി നൽകിയ നിർദ്ദേശം ആയിരുന്നു. ജനുവരി മൂന്നിനും അഞ്ചിനുമാണ് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ വേലയും വെടിക്കെട്ടും നടക്കുക.
Discussion about this post