ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനങ്ങളിലൊന്നാണ് കുംഭമേള. മഹത്തായ ഈ ഒത്തുചേരൽ 12 വർഷം കൂടുമ്പോഴാണ് നടക്കുന്നത് . ദേവന്മാർക്കും അസുരന്മാർക്കുമിടയിൽ പാലാഴി മഥനം നടന്ന സമയത്ത് നാല് വ്യത്യസ്ത സ്ഥലങ്ങളിൽ ‘അമൃത്’ (അമരത്വത്തിൻ്റെ അമൃത്) തുള്ളികൾ വീണുവെന്ന് പറയപ്പെടുന്നു. പ്രയാഗ്‌രാജ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക്ക് എന്നീ സ്ഥലങ്ങളിലാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ ചാക്രികമായി ഈ നാല് സ്ഥലങ്ങളിലും മാറി മാറിയാണ് കുംഭ മേള നടത്തുന്നത്. അതിൽ പ്രയാഗ് രാജിലാണ് ഇത്തവണ കുഭമേള നടത്തപ്പെടുന്നത്.
ഓരോ പുണ്യസ്ഥലങ്ങളിലും കുംഭമേളയുമായി ബന്ധപ്പെട്ട് സന്ദർശിക്കേണ്ട നിരവധി ക്ഷേത്രങ്ങളുണ്ട്. ഇത്തവണത്തെ കുംഭമേള പ്രയാഗ് രാജിൽ ആയതിനാൽ അതുമായി ബന്ധപ്പെട്ട പുണ്യ ക്ഷേത്രങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.
അടുത്ത മഹാ കുംഭമേള 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജിൽ നടക്കും.
ഹനുമാൻ ക്ഷേത്രം
പ്രയാഗ്‌രാജിലെ സംഘത്തോട് ചേർന്നാണ് മനോഹരമായ ഈ ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. . നദീജലത്തിൻ്റെ ഉയർച്ച താഴ്ചകളിൽ ഉയർന്നു വരുകയും മുങ്ങിപോവുകയും ചെയ്യുന്ന ഹനുമാൻ പ്രതിമയാണ് ക്ഷേത്രത്തിൻ്റെ പ്രത്യേകതകളിലൊന്ന്. ജലനിരപ്പ് മാറുന്ന സമയത്ത് ഇത് ശക്തമായ ഒരു അനുഭവം തന്നെയാണ് പ്രധാനം ചെയ്യുന്നത്.
പാതാൾ പുരി ക്ഷേത്രം
അലഹബാദ് കോട്ടയ്ക്ക് താഴെ സ്ഥിതി ചെയ്യുന്ന പാതാൾപുരി ക്ഷേത്രം പ്രയാഗ് രാജിലെ ഏറ്റവും സവിശേഷവും നിഗൂഢവുമായ സ്ഥലങ്ങളിൽ ഒന്നാണ്. കുറഞ്ഞ വെളിച്ചത്തിൽ അനുഗ്രഹം തേടി പ്രാർത്ഥിക്കുന്ന ഭക്തരുടെ സമാധാനപരമായ അന്തരീക്ഷം ശാന്തവും ആത്മീയവുമായ ഒരു രംഗം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഒരിക്കൽ സന്ദർശിച്ചു കഴിഞ്ഞാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സ്ഥലമായി ഇത് മാറുന്നു.
അക്ഷയാവത്
അലഹബാദ് കോട്ടയിലെ പാടൽപുരി ക്ഷേത്രത്തിനുള്ളിലാണ് നിത്യജീവൻ്റെ പ്രതീകമെന്ന് വിശ്വസിക്കപ്പെടുന്ന വിശുദ്ധ ആൽമരം അക്ഷയാവത് നിലകൊള്ളുന്നത്. കുംഭമേള സമയത്ത്, ഭക്തർക്ക് സന്ദർശിക്കാൻ ഈ ആൽമരം സന്ദർശിക്കാൻ അനുവാദമുണ്ട്. സൃഷ്ടിയുടെയും സംരക്ഷണത്തിൻ്റെയും നാശത്തിൻ്റെയും ചക്രങ്ങൾക്ക് വൃക്ഷം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.
Discussion about this post