പാറ്റ്ന: പ്രതിപക്ഷ സഖ്യത്തിന്റെ വാതിലുകൾ നിതീഷ് കുമാറിന് വേണ്ടി എന്നും തുറന്നു കിടക്കും എന്ന ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ജെ ഡി യു. അഭിപ്രായ സ്വാതന്ത്രം എല്ലാവര്ക്കും ഉണ്ട്. ആർക്കും എന്തും പറയാം. എന്നാൽ ജെ ഡി യു എൻ ഡി എ സഖ്യത്തിൽ ശക്തമായി ഉറച്ചു നിൽക്കും. കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ ലാലൻ സിംഗ് എന്നറിയപ്പെടുന്ന രാജീവ് രഞ്ജൻ സിംഗ് വ്യാഴാഴ്ച മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ജനുവരി ഒന്നിന് ലാലു പ്രസാദ് യാദവിൻ്റെ അഭിപ്രായപ്രകടനങ്ങളെ തുടർന്നുള്ള ഊഹാപോഹങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ് സിംഗിൻ്റെ പ്രസ്താവന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, നിതീഷ് കുമാറിന് മഹാസഖ്യത്തിൽ (മഹാഗത്ബന്ധൻ) വീണ്ടും ചേരുന്നതിന് “വാതിലുകൾ തുറന്നിരിക്കുന്നു” എന്ന് ആർജെഡി മേധാവി അഭിപ്രായപ്പെട്ടിരിന്നു.
അതേസമയം ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് തൻ്റെ പിതാവിൻ്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞു. “നിങ്ങൾ അദ്ദേഹത്തോട് ഇത് തന്നെ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം പിന്നെ എന്ത് പറയും? നിങ്ങളെയെല്ലാം ശാന്തരാക്കാനാണ് അദ്ദേഹം ഇത് പറഞ്ഞത്.” മാധ്യമ കൗതുകത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമായി മാത്രം മതി. തേജസ്വി യാദവ് പറഞ്ഞു.
Discussion about this post