ഗാന്ധി നഗർ: ഇൻഷുറൻസ് തുക കൈക്കലാക്കാൻ വഴിയാത്രക്കാരനെ കൊലപ്പെടുത്തിയ സുകുമാരകുറുപ്പിന്റെ കേസ് മലയാളികൾ എന്നും ഓർമിക്കുന്നതാണ്. സമാനമായ മറ്റൊരു സംഭവമാണ് ഗുജറാത്തിലെ കച്ചിൽ നടന്നിരിക്കുന്നത്. കാമുകനോടൊപ്പം ജീവിക്കാൻ യാചകനെ ശ്വാസം മുട്ടിച്ച് കൊന്നിരിക്കുകയാണ് ഗുജറാത്തിലെ കച്ചിൽ താമസിക്കുന്ന വിവാഹിതയായ റാമി കേസരിയ(27) എന്ന യുവതി. തുടർന്ന് ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ ഇയാളെ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു
ആത്മഹത്യ ചെയ്തു എന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാനും കാമുകനൊപ്പം ജീവിക്കാനുമാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. കാമുകനും ഇതിൽ കൂട്ടുപ്രതിയാണ്. വിവാഹജീവിതത്തിൽ അസന്തുഷ്ടയായ റാമി കാമുകനോടൊപ്പം ജീവിക്കാൻ നടത്തിയ പദ്ധതിയുടെ ഭാഗമായാണ് തെരുവിൽ നിന്ന് യാചകനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി കത്തിച്ചത്.
താൻ ആത്മഹത്യാ ചെയ്തുവെന്ന് തന്റെ വീട്ടുകാരെയും, ഭർതൃവീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനായിരിന്നു യുവതിയുടെ ശ്രമം.
എന്നാൽ മാസങ്ങൾക്ക് ശേഷം യുവതി സ്വന്തം പിതാവിനെ കാണാനെത്തിയതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. ഒറ്റക്ക് ജീവിച്ചു മടുത്ത യുവതി നടന്ന സംഭവങ്ങൾ പിതാവിനോട് പറയുകയും . സഹായിക്കാനും ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാൽ വിവരം പൊലീസിൽ അറിയിച്ച് കീഴടങ്ങാനായിരുന്നു പിതാവ് യുവതിക്ക് നൽകിയ നിർദ്ദേശം. എന്നാൽ ഇതിനു യുവതി വഴങ്ങിയില്ല. തെറ്റ് ഏറ്റുപറഞ്ഞ് പോലീസിൽ കീഴടങ്ങൽ യുവതി തയ്യാറായിരുന്നില്ല. തുടർന്ന് യുവതി വീട്ടിൽ നിന്ന് പോയതിനു ശേഷം പിന്നാലെ പിതാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് മകൾ മരിച്ചിട്ടില്ലെന്ന വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് യുവതിയുടെ കാമുകനെ നിരീക്ഷിച്ച പോലീസ്, വേണ്ട തെളിവ് ശേഖരിച്ച ശേഷം രണ്ടു പേരെയും പിടികൂടുകയായിരുന്നു. ഭാരത് ഭാട്ടിയ എന്ന യാചകനെയാണ് ഇവർ കൊല ചെയ്തത്. നാളുകൾ നീണ്ട അന്വേഷണത്തിന് ശേഷം, ആരും തിരഞ്ഞ് വരില്ല എന്ന് ഉറപ്പാക്കിയ ഒരു വ്യക്തിയെ ഇവർ തിരഞ്ഞെടുക്കുകയായിരിന്നു.
Discussion about this post