ആ വിളി വേണ്ട, ടാക്സി നിങ്ങളുടെയല്ല’; യാത്രക്കാര്‍ക്കായുള്ള ടാക്സി ഡ്രൈവറുടെ നിര്‍ദേശങ്ങള്‍ വൈറല്‍
ഒരു ടാക്സി ഡ്രൈവര്‍ തന്റെ യാത്രക്കാര്‍ക്കായി തയ്യാറാക്കി പതിപ്പിച്ച ചില നിര്‍ദേശങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. യാത്രക്കാരനിരിക്കുന്ന സീറ്റിന്റെ പിന് ഭാഗത്താണ് നിര്‍ദേശങ്ങള്‍ പതിപ്പിച്ചിരിക്കുന്നത്. ടാക്സിയില്‍ കയറിയ ഒരു യാത്രക്കാരന് ഈ നിയമാവലിയുടെ ചിത്രമെടുത്ത് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി വൈറലായത്. 7 നിര്‍ദേശങ്ങളാണ് ഡ്രൈവര്‍ ടാക്സിയില്‍ പതിപ്പിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്കായുള്ള നിര്‍ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ നിരവധി പേരാണ് ടാക്സി ഡ്രൈറെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നത്്.
1)ഈ ടാക്സിയുടെ ഉടമ നിങ്ങളല്ല
2)ഈ വാഹനം ഓടിക്കുന്ന വ്യക്തിയാണ് ഈ വാഹനത്തിന്റെ ഉടമ
,3)മാന്യമായും ബഹുമാനത്തോടെയും സംസാരിക്കണം
4)വാഹനത്തിന്റെ വാതില്‍ പതിയെ അടയ്ക്കുക
5) നിങ്ങളുടെ ആറ്റിറ്റിയൂഡ് നിങ്ങളുടെ കയ്യില്‍ വച്ചാല്‍ മതി, ഞങ്ങളോട് കാണിക്കേണ്ട, കാരണം നിങ്ങള്‍ കൂടുതല്‍ പണമൊന്നു തരുന്നില്ല,
6) ഭയ്യാ എന്ന് വിളിക്കണ്ട
7)വാഹനം ഓടിയ്ക്കുമ്പോള്‍ വേഗത്തില്‍ പോകാന്‍ ആവശ്യപ്പെടരുത്.
ഇത്രയുമാണ് ഡ്രൈവറുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍.ഡ്രൈവറെ ശല്യപ്പെടുത്താതിരിക്കുക , വാഹനത്തിന്റെ ഡോര്‍ പതുക്കെ അടയ്ക്കുക എന്നിവ അംഗീകരിച്ച് കൊടുക്കാമെങ്കിലും ഭയ്യാ എന്നു വിളിക്കരുത് എന്നു പറയുന്നതൊക്കെ കുറച്ച് കൂടുതലല്ലേ എന്നാണ് പലരുടെയും അഭിപ്രായം.
Discussion about this post