ന്യൂഡൽഹി : വിമാന സർവീസുകൾക്ക് എതിരായി തുടർച്ചയായി ഉണ്ടാകുന്ന ബോംബ് ഭീഷണികളിൽ ദുരൂഹത . സമൂഹമാദ്ധ്യമമായ പ്ലാറ്റ്‌ഫോമായ എക്‌സിനോട് വ്യാജ ഭീഷണി പോസ്റ്റ് ചെയ്യുന്നവരുടെ വിവരം തേടി ഡൽഹി പോലീസ്. ഐഎഫ്എസ്ഒയും ഡൽഹി പോലീസും ചേർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.
സന്ദേശം അയക്കുന്നവർ വിപിഎന്നും . ഡാർക്ക് ബ്രൗസറുകളും ഉപേയോഗിക്കുന്നെന്നാണ് കണ്ടെത്തൽ. ലണ്ടൻ ,ജർമ്മനി കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഐപി അഡ്രസ്സിൽ നിന്നാണ് ഭീഷണി ഉയർന്നിരിക്കുന്നത്. എന്നാൽ ഇത് വ്യാജമാമെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ഒരാഴ്ചക്കിടെ 70 ഓളം സർവീസുകൾക്കെതിരെയാണ് ഭീഷണി ഉണ്ടായിരിക്കുന്നത്. പ്രത്യേക ലക്ഷ്യം വെച്ചുള്ള ഒരു ഗുഢാലോചന ഇതിന് പിന്നിലുണ്ടോ എന്നുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.
അന്വേഷണത്തിൽ എക്‌സിൽ നിരവധി ഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയുടെ ഐപി ഐഡി ഫോളോ ചെയ്യാൻ കഴിയാത്ത രീതിയിലാണ് സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ ഐഡി അറിയിക്കാനാണ് ഇപ്പോൾ എക്‌സിനോട് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.
കേസിൽ പിടിയിലാകുന്നവർക്കെതിരെ കടുത്ത നടപടിക്ക് വ്യോമയാന മന്ത്രാലയം സ്വീകരിക്കും എന്ന് അറിയിച്ചു. പിടിയിലാകുന്നവരെ നോ ഫൈ്‌ള ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം നടപടി ഉണ്ടാകും എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Discussion about this post