ലക്‌നൗ : ഭാര്യയുടെ ശല്യം സഹിക്കാൻ വയ്യാ എന്ന് പറഞ്ഞ് പരാതിയുമായി യുവാവ്. മദ്യപാനിയായ ഭാര്യ തന്നെയും മദ്യപിക്കാൻ നിർബന്ധിക്കുന്നു എന്ന് പറഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം.
ഫാമിലി കൗൺസിലിംഗ് സെന്ററിൽ കൗൺസിലിംഗിനിടെയാണ് യുവാവ് ഇക്കാര്യം പുറത്ത് പറഞ്ഞത്. യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഭാര്യ നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കാൻ തുടങ്ങിയതോടെ യുവാവ് ഭാര്യയെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയും കൗൺസിലിംഗ് ചെയ്തതും. അപ്പോഴാണ് ഭാര്യ തന്നെ ദിവസവും മദ്യപിക്കാൻ നിർബന്ധിക്കുന്നു എന്ന സത്യം യുവാവ് വെളിപ്പെടുത്തിയത്.
മദ്യത്തോട് അത്ര താല്പര്യമില്ലാത്ത ആളാണ് താൻ. ഭാര്യ ദിവസവും മദ്യപിക്കും. കൂടാതെ തന്നെ മദ്യപിക്കാൻ നിർബന്ധിക്കുകയും ചെയ്യും. ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു. ഭാര്യയാണെങ്കിൽ യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് കൗൺസിലറോട് സമ്മതിക്കുകയും ചെയ്തു.
രണ്ട് മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആദ്യമായി സംസാരിച്ചപ്പോൾ തന്നെ യുവതി മദ്യപിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു എന്നും എന്നാൽ ദിവസവും കുടിക്കുമെന്ന് അറിയില്ലായിരുന്നു എന്നും യുവാവ് പറഞ്ഞു.
Leave a Comment