ന്യൂഡൽഹി: 2024ലെ ദേശീയ കായിക അവാർഡുകൾ വ്യാഴാഴ്ച യുവജനകാര്യ, കായിക മന്ത്രാലയം പ്രഖ്യാപിച്ചു. മനു ഭാക്കർ, ഡി ഗുകേഷ്, ഹർമൻപ്രീത് സിംഗ്, പ്രവീൺ കുമാർ എന്നിവർ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡിന് അർഹരായി.
അവാർഡിലെ വൈകിയെത്തിയ എൻട്രി ആയ മനു ഭാക്കർ ഓഗസ്റ്റിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനങ്ങളിലും വെങ്കലം നേടിയിരുന്നു. ഇതിലൂടെ ഒളിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ അത്‌ലറ്റായി 22 22 കാരിയായ ഭാക്കർ മാറിയിരുന്നു.
ഇതേ ഗെയിംസിൽ ഹംരൻപ്രീത് ഇന്ത്യൻ ഹോക്കി ടീമിനെ തുടർച്ചയായ രണ്ടാം വെങ്കലത്തിലേക്ക് നയിച്ചു.
മറുവശത്ത്, 18 കാരനായ ഗുകേഷ്, എക്കാലത്തെയും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി, കഴിഞ്ഞ വർഷം ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീമിനെ സ്വർണ്ണം നേടാൻ സഹായിച്ചു കൊണ്ട് ചരിത്രപരമായ നേട്ടം നേടിയെടുത്തിരിന്നു .
പാരീസ് പാരാലിമ്പിക്‌സിൽ ടി64 ചാമ്പ്യനായ പാരാ ഹൈജംപ് താരം പ്രവീൺ ആണ് നാലാമത്തെ സ്വീകർത്താവ്.
2025 ജനുവരി 17-ന് (വെള്ളി) രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങും.
Discussion about this post