തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പാവറട്ടി പെരുവല്ലൂര്‍ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീ (40) നാണ് അറസ്റ്റില്‍ലായത്. പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഗുരുവായൂരില്‍ നിന്ന് പിടികൂടിയത്.
സംസ്ഥാന ക്രൈംബ്രാഞ്ചും, പ്രത്യേക രഹസ്യ അന്വേഷണ ദൗത്യസംഘവും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 14 പേർ നേരത്തെ പിടിയിലായിട്ടുണ്ട്.
2019 ജൂണ്‍ 30നാണ് കേസിന് ആസ്പദമായ സംഭവം. ചാവക്കാട് പുന്നയില്‍ യൂത്ത് കേണ്‍ഗ്രസ് നേതാവായിരുന്ന നൗഷാദ് അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആണ് വെട്ടേറ്റത്. ഇതില്‍ നൗഷാദ് കൊല്ലപ്പെട്ടു. എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ചതിലുള്ള പകയാണ് കൊലക്ക് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.












