ന്യൂഡൽഹി : 16 മത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് പുറപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഉഭയകക്ഷി ചർച്ച നടത്തുന്ന പ്രധാനമന്ത്രി മറ്റ് ബ്രിക്‌സ് രാജ്യങ്ങളിലെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. ആഗോള വികസന അജണ്ട, ബഹുരാഷ്ട്രവാദം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. കസാൻ സന്ദർശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഈ വർഷത്തെ രണ്ടാമത്തെ റഷ്യ സന്ദർശനമാണിത്. ഇരുപത്തിരണ്ടാം ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കനായാണ് മോദി റഷ്യയിലേക്ക് പോയത്.
Discussion about this post