ചെന്നൈ: ഭർതൃവീട്ടുകാരുടെ നിരന്തര പീഡനത്തെ തുടർന്ന് മരിച്ച മലയാളി അദ്ധ്യാപിക ശ്രുതിയുടെ മരണം കൊലപാതകമാണെന്ന് പിതാവ് ബാബു. ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല. അതുകൊണ്ട് തന്നെ മരണം കൊലപാതകം ആണെന്നും അദ്ദേഹം ആരോപിച്ചു.മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും നാഗർകോവിൽ പോലീസിൽ നിന്നും അറിയാൻ കഴിയുന്നില്ല. മകളുടെ മൃതദേഹത്തിലോ മുറിയുടെ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങൾ ഇല്ല. അതിനാൽ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നു.
രാവിലെ ക്ഷേത്രത്തിൽ പോയ ശ്രുതി സന്തോഷത്തോടെയാണ് വീട്ടിലേക്ക് തിരികെ എത്തിയത്. ദീപാവലി ആയതിനാൽ ഭർതൃമാതാവിന് അടക്കം സമ്മാനങ്ങളും മധുര പലഹാരങ്ങളും വാങ്ങിച്ചുവച്ചിരുന്നു. ദീപാവലി ഒന്നിച്ച് ആഘോഷിക്കാൻ വേണ്ടി മകളെ കാത്തിരിക്കുമ്പോഴാണ് മരണ വാർത്ത തേടിയെത്തുന്നത് എന്നും ബാബു പറഞ്ഞു. ഇനി മറ്റൊരു പെൺകുട്ടിയ്ക്കും ഈ ഗതി വരരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു ശ്രുതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ നടന്ന അന്വേഷണത്തിൽ ശ്രുതി ഭർതൃവീട്ടിൽ നിന്നും നിരന്തം പീഡനത്തിന് ഇരയാകുന്നതായി വ്യക്തമായി. ഭർതൃവീട്ടുകാരുടെ പീഡനം വ്യക്തമാക്കുന്ന ശ്രുതിയെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
Leave a Comment