കണ്ണൂർ: കണ്ണൂരിൽ എ.ഡി.എം ആയ നവീന്‍ബാബു മരിച്ചിട്ട് പതിമൂന്ന് ദിവസമായിട്ടും കേസിലെ പ്രതിയും മുന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യയെ ചോദ്യം ചെയ്യാതെ ഒളിച്ചു കളി തുടർന്ന് പോലീസ്.
ഈ കേസില്‍ നേരത്തെ തന്നെ ദിവ്യയെ ചോദ്യം ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ, അറസ്റ്റിനു തന്നെ പോലീസ് നിര്‍ബന്ധിതമാവുമായിരുന്നു എന്നാണ് വിദഗ്ധർ പറയുന്നത് . ചോദ്യം ചെയ്യല്‍ ഒഴിവാക്കിയത് ചോദ്യങ്ങളെ നേരിടാന്‍ നന്നായി തയ്യാറെടുക്കാനുള്ള അവസരമാണ് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു നല്‍കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത് . ചോദ്യം ചെയ്യലിനു നോട്ടീസ് നല്‍കിയിട്ടും ദിവ്യ സഹകരിച്ചില്ലായിരുന്നുവെങ്കിൽ അത് മുന്‍കൂര്‍ജാമ്യത്തിനെതിരായ ശക്തമായ വാദവും ആകുമായിരുന്നു. ഇതൊക്കെയാണ് പോലീസ് അതി വിദഗ്ധമായി ഒഴിവാക്കിയത്.
അതേസമയം ദിവ്യയുടെ അറസ്റ്റും പാര്‍ട്ടി നടപടിയും വൈകുന്നത് ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന തോന്നല്‍ സി.പി.എമ്മിനുള്ളിലും ഇടതു മുന്നണിയിലും ശക്തമാണ്. പത്തനംതിട്ട നേതൃത്വവും പ്രതിഷേധത്തിലാണ്. അത് കൊണ്ട് തന്നെ സ്വാഭാവിക നീതിക്ക് പകരം, വിഷയം വഴി തിരിച്ചു വിടാൻ വേണ്ടി മറ്റു വിഷയങ്ങൾ നൽകുകയാണ് സി പി എം ചെയ്തത്. തൃശൂർ പൂരം വിവാദവും, പി ജയരാജന്റെ ജമാ അത്ത വിവാദവും ഒക്കെ ഇതിന്റെ ഭാഗമായിട്ടുള്ളതാണെന്നാണ് നിരീക്ഷകർ കരുതുന്നത്.
ഇത്തരത്തിൽ വിഷയത്തിൽ നിന്നും മാദ്ധ്യമ ശ്രദ്ധ മാറ്റുന്നതിൽ ഇടത് പക്ഷം ഏറെക്കുറെ വിജയിക്കുകയും ചെയ്തു. അതേസമയം നാളെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജ്ജിയിൽ വിധി പറയുന്നത്. വിധി പ്രതികൂലമായാൽ പൊലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യലല്ലാതെ മറ്റു വഴികൾ ഇല്ലാതെ വരും.
Discussion about this post