കൊൽക്കത്ത; പശ്ചിമബംഗാളിലെ മുതിർന്ന സിപിഎം നേതാവ് തൻമയ് ഭട്ടാചാര്യയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി മാദ്ധ്യമപ്രവർത്തക. അഭിമുഖത്തിനെത്തിയ മാദ്ധ്യമപ്രവർത്തകയെ മാനഭംഗപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഇതേ തുടർന്ന് തൻമയ് ഭട്ടാചാര്യയെ പോലീസ് ചോദ്യം ചെയ്തു. സംഭവം വിവാദമായതോടെ ഇദ്ദേഹത്തെ പാർട്ടി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.
തൻമയ് ഭട്ടാചാര്യക്കുനേരേ ഉയർന്ന ആരോപണം പാർട്ടിയുടെ പ്രതിച്ഛായക്ക് ഏറെ കോട്ടംതട്ടിയെന്നും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന പെരുമാറ്റം ഇതല്ലെന്നും സി.പി.എം. ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
തനിക്കെതിരേ പരാതിയുണ്ടെങ്കിൽ സ്റ്റേഷനിൽ നൽകാതെ എന്തുകൊണ്ട് ഫേസ്ബുക്ക് ലൈവ് നൽകിയെന്ന് തൻമയ് ഭട്ടാചാര്യ സംശയം ഉന്നയിച്ചിരുന്നു.തന്റെ ബന്ധുവിന്റെ മുന്നിൽവെച്ചാണ്, പരാതി ഉന്നയിക്കുന്ന അഭിമുഖം നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് മാദ്ധ്യമപ്രവർത്തക സ്റ്റേഷനിൽ പരാതിനൽകിയത്.
Leave a Comment