ദഹനക്കേടും ഹൃദയാഘാതവും തമ്മിലെന്താണ് ബന്ധം. ദഹനക്കേടും നെഞ്ചെരിച്ചിലുമൊക്കെ അസിഡിറ്റിയുമൊക്കെയായി ബന്ധപ്പെട്ടതാണെന്നാണ് പൊതുധാരണ. എന്നാല്‍ അതും വളരെ ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നു. ശരീരത്തില്‍ സമ്മര്‍ദ പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. ഇത് ദഹനത്തെയും ബാധിക്കും. അങ്ങനെ ഛര്‍ദിയും വയറിളക്കവും മാറിമാറി ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ടാകുമെന്നാണ് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ പറയുന്നത്. മാത്രമല്ല, ഹൃദയാഘാതം ഉണ്ടാകുന്നതില്‍ ഏതാണ് 33 ശതമാനം പേരിലും നെഞ്ചുവേദന കാണാന്‍ സാധ്യതയില്ല.
അന്നനാളത്തില്‍ ആമാശയത്തിലെ ആസിഡ് തിരികെ കയറുമ്പോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ അന്നനാളത്തിലെ പേശികള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കിലും ഇതുണ്ടാകാം. നെഞ്ചെരിച്ചിലിനൊപ്പം വിയര്‍പ്പ്, തലകറക്കം, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കൂടി കാണുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം.
പുകവലി സ്വഭാവമുള്ളവര്‍, രക്താതിസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങയവയ്ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ എന്നിവര്‍ക്ക് ആദ്യം പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും മടിക്കാതെ ആശുപത്രിയില്‍ പോകണം. ചെറിയ ലക്ഷണങ്ങള്‍ തോന്നിയാലും ആദ്യമേ ആശുപത്രിയിലെത്തി ഇസിജി, രക്തപരിശോധന എന്നിവ നടത്തണം.
Discussion about this post