സംസ്ഥാനത്തെ സർവ്വകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദഗത്തി. പ്രതികരിച്ച് ബിജെപി വെെസ് പ്രസിഡൻ്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ. മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ടെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം ആർ എസ് എസിലെ അംഗത്വം ഒരാളെയും ഏതെങ്കിലും ഒരു പദവി വഹിക്കുന്നതിൽ നിന്നും വിലക്കുന്നുമില്ല.
ഇനി, ആർ എസ് എസ് നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് വാദമെങ്കിൽ 1948ൽ നിരോധിക്കപ്പെട്ട സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ആ കമ്മ്യൂണിസ്റ്റ് പാർട്ടിയാകട്ടെ കാലഹരണം ചെയ്യപ്പെട്ടതും മനുഷ്യനെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്നതുമായ
ഒരു സിദ്ധാന്തത്തെ നടപ്പിൽ വരുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
മാർക്സിസ്റ്റ് പാർട്ടി അവരുടെ അംഗങ്ങളെ സർവ്വകലാശാല അധികാരികൾ ആക്കുന്നത് ശരി; മറ്റു പാർട്ടിക്കാർ ചെയ്യുന്നത് തെറ്റ് എന്നാണ് വാദമെങ്കിൽ ‘അതങ്ങ് പള്ളിയിൽ പറഞ്ഞാൽ മതി’
ആർ. എസ്. എസ്. നേതാവ് മോഹൻ ഭാഗവത് പങ്കടുക്കുന്ന
ജ്ഞാനസഭയിൽ നിന്നും വൈസ് ചാൻസലർമാരും സർവ്വകലാശാലാ അധികാരികളും വിട്ടു നിൽക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളോട്ട് ഒട്ടിനിൽക്കുന്ന ബുദ്ധിജീവികൾ ആഹ്വാനം ചെയ്തു കഴിഞ്ഞു. അപ്പോൾ ഒരു ചോദ്യം മാർക്സിസ്റ്റ് പാർട്ടി, കോൺഗ്രസ്സ്, മുസ്ലീംലീഗ് എന്നു തുടങ്ങിയ രാഷ്ട്രീയ കക്ഷികളും അവരുടെ പോഷക സംഘടനകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ
വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കരുത് എന്നാണോ ഇവർ ആഹ്വാനം ചെയ്യുന്നത്? അതോ ആർ എസ് എസ് പരിപാടിയിൽ മാത്രം പങ്കെടുക്കരുത് എന്നാണോ ഇവർ ഉദ്ദേശിച്ചത്? അതിന് ഒരു ഉത്തരം അവർ പറയുമെന്നു പ്രതീക്ഷിക്കാം.
അതുപോലെ മറ്റൊരു ആക്ഷേപവും അവർ ഉന്നയിക്കുന്നു; സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്നു. അത് അക്ഷന്ത്യവ്യമായ അപരാധമാണ്. അപ്പോൾ, മറ്റൊരു ചോദ്യം ഈ സർവ്വകലാശാലകളെ മാർക്സിസ്റ്റ് വൽക്കരിച്ചിരിക്കുന്നത് തെറ്റോ ശരിയോ? മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? കോഴിക്കോട് സർവ്വകലാശാല വി സിയായിരുന്ന ഡോ. കെ കെ എൻ കുറുപ്പ്, കണ്ണൂർ വി സിയായിരുന്ന ഡോ. കെ. രാജൻ, കാലടി വി സിയായിരുന്ന ഡോ കെ എൻ പണിക്കർ, കേരള വി സിയായിരുന്ന ഡോ. ഇക്ബാൽ, എം ജി വി സിയായിരുന്ന രാജൻ ഗുരുക്കൾ ഇവരെല്ലാം മാർക്സിസ്റ്റ് പാർട്ടി അംഗങ്ങളായിരുന്നു. ഈ പട്ടിക ഇനിയും എത്ര വേണമെങ്കിലും നീട്ടാം. മാർക്സിസ്റ്റ് പാർട്ടി അവരുടെ അംഗങ്ങളെ സർവ്വകലാശാല അധികാരികൾ ആക്കുന്നത് ശരി; മറ്റു പാർട്ടിക്കാർ ചെയ്യുന്നത് തെറ്റ് എന്നാണ് വാദമെങ്കിൽ ‘അതങ്ങ് പള്ളിയിൽ പറഞ്ഞാൽ മതി’ എന്നേ പറയാനുള്ളൂ.
ആർ എസ് എസ് രാഷ്ട്രീയ സംഘടനയല്ല. അതൊരു സാംസ്കാരിക സന്നദ്ധ സംഘടനയാണ്. ഭാരതീയ സംസ്കാരവും പൈതൃകവും ദേശീയതയും സംരക്ഷിക്കുന്നതിന് വേണ്ടി സമർപ്പിത സേവനം ചെയ്യുന്ന
സംഘടനയാണത്. ഇക്കാര്യങ്ങളോട് യോജിക്കുന്നവരും വിയോജിക്കുന്നവരും കാണും. കമ്മ്യൂണിസ്റ്റ് പാർട്ടി, കോൺഗ്രസ് പാർട്ടി, മുസ്ലീം ലീഗ് എന്ന് തുടങ്ങിയ പാർട്ടികൾക്കും അവരുടെ സംഘടനകൾക്കും അവരോട് വിയോജിപ്പുണ്ട്. നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം ആർ എസ് എസിലെ അംഗത്വം ഒരാളെയും ഏതെങ്കിലും ഒരു പദവി വഹിക്കുന്നതിൽ നിന്നും വിലക്കുന്നുമില്ല.
ഇനി, ആർ എസ് എസ് നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് വാദമെങ്കിൽ 1948ൽ നിരോധിക്കപ്പെട്ട സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ആ കമ്മ്യൂണിസ്റ്റ് പാർട്ടിയാകട്ടെ കാലഹരണം ചെയ്യപ്പെട്ടതും മനുഷ്യനെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്നതുമായ
ഒരു സിദ്ധാന്തത്തെ നടപ്പിൽ വരുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. അവർക്കാകട്ടെ ദേശീയതയിൽ വിശ്വാസമില്ല;
അവർ വിശ്വസിക്കുന്നത് സാർവ്വദേശീയതയിലാണ്. അവർ മനുഷ്യ സമൂഹത്തെ ഉള്ളവനും ഇല്ലാത്തവനും എന്ന പേരിൽ രണ്ടായി വിഭജിച്ച് സമൂഹത്തിൽ സ്പർദ്ധ
വളർത്തുന്നു. ഇല്ലാത്തവൻ ആയുധമേന്തി ഉള്ളവനെ കൊന്നു തള്ളണമെന്നു പ്രചരിപ്പിക്കുന്നു. ലോകത്താകെ നാശം വിതച്ചുകൊണ്ട് പ്രവർത്തിച്ചു കാണിച്ച ഈ സംഘടനയിലെ അംഗങ്ങളെല്ലാം തന്നെ ജനാധിപത്യ നിയമവാഴ്ചയിൽ വിശ്വസിക്കുന്നവരുമല്ല. വെട്ടുക്കിളികളെ പോലെ ഇക്കൂട്ടർ പറന്നിറങ്ങിയപ്പോഴാണ് ഉന്നത വിദ്യാഭ്യാസരംഗം തകർന്നത്.
കമ്മ്യൂണിസ്റ്റുകാരായ എഴുത്തുകാർ, അക്കാദമിക വിദഗ്ദ്ധർ, മാധ്യമ പ്രവർത്തകർ, ഈ വിഭാഗത്തിലൊന്നും
ഉൾപ്പെടാത്ത ബുദ്ധിജീവികൾ എന്നിവരും സോണിയ നയിക്കുന്ന കോൺഗ്രസ്സും മുസ്ലീം സംഘടനകളും കേരളത്തിൽ ഒറ്റകെട്ടായി ആർ എസ് എസിനെ എതിർക്കുന്നുണ്ട്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥുടെ അടിസ്ഥാന ഘടകമാണ്. എന്നാൽ തങ്ങളുടെ വിയോജിപ്പ് മാത്രമാണ് ശരിയെന്നും
തങ്ങളോട് വിയോജിക്കുന്നവരെ വകവരുത്തണം എന്നു പറയാൻ ഒരാൾക്കും അവകാശമില്ല. കമ്മ്യൂണിസ്റ്റുകാരും
ഇസ്ലാമിസ്റ്റുകളും, ലോകത്ത് എവിടെയും, തങ്ങളെ എതിർക്കുന്നവരെ വകവരുത്തിയിട്ടുണ്ട്. അങ്ങനെ എതിർക്കുന്ന എല്ലാവരെയും വകവരുത്തി വന്നപ്പോഴാണ്
കമ്മ്യൂണിസം തന്നെ അകാലചരമം അടഞ്ഞത്.
അതുകൊണ്ട്, ആർഎസ്എസിനെ അയിത്തം കൽപ്പിച്ച്
മാറ്റി നിർത്താൻ ശ്രമിക്കുന്നവർ അവരുടെ പ്രാകൃതവും ജാതിജടിലവുമായ ഫ്യൂഡൽ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. അവർ ആദ്യം ബലികഴിക്കുന്നത്
ജനാധിപത്യത്തെയാണെന്ന് മറക്കരുത്. അയിത്തം, അത് ആർക്ക്, എന്തിന് എതിരെ ആയാലും, ജനാധിപത്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്. വിയോജിക്കുന്നവരോടും സംവദിക്കുന്നതാണ് ജനാധിപത്യം. വിയോജിക്കുന്നവനെ വികർഷിച്ച് അകറ്റുന്നത് ഏകാധിപത്യവുമാണ്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Discussion about this post