ബംഗളൂരു : പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി പി ഗോപാൽ നമ്പ്യാർ അന്തരിച്ചു. 95 വയസായിരുന്നു. ഇന്ന് രാവിലെ സ്വവസതയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുൻ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.
1963 ലാണ് അദ്ദേഹം ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുക്കുന്നത്. പ്രതിരോധ സേനകൾക്കുള്ള പ്രിസിഷൻ പാനൽ മീറ്ററുകളുടെ നിർമാണമാണ് ആദ്യം തുടങ്ങിയത് . പിന്നീട് ഇലക്‌ട്രേണിക്‌സ് ഉപകരണങ്ങളുടെ നിമർമാണത്തിലേക്ക് തിരിഞ്ഞു. പിന്നീട് കമ്പനി ബി പി എൽ എന്ന് പുനർനാമകരണം ചെയ്തു . 1990 കളിൽ ബിപിഎൽ ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ഉപകരണനിർമാണ രംഗത്തെ അതികായരായി വളർന്നു.









Discussion about this post