മലയാളികളുടെ പ്രിയ നടി അമല പോൾ ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദൈവങ്ങളുടെ ദ്വീപായ ബാലിയിലാണ് കുടുംബ സമേതം അമല പോൾ ദീപാവലി ആഘോഷിച്ചത്.
വെള്ള ബ്രാലെറ്റും നീല ഷോർട്‌സും വെള്ള ലോംഗ് ഷ്രഗുമാണ് വേഷം . ബീച്ച് പൂൾ പാർട്ടി എന്നിവയെല്ലാം വീഡിയോയിൽ കാണാം. എന്തൊക്കെയായാലും വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി. ലൈക്കുകൾ വാരി കൂട്ടുകയാണ് താരം. അതുപോലെ തന്നെ കമന്റുകളും വന്ന് നിറയുകയാണ്.
അമ്മയായ ശേഷവും താരത്തിന്റെ ആത്മവിശ്വാസത്തിനും ഉണർവിനും യാതൊരു കുറവുമില്ലെന്നാണ് ഒരു കമന്റ്. സോഷ്യൽ മീഡിയ കത്തിക്കുമോയെന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ അമലയുടെ വസ്ത്രധാരണത്തെ വിമർശിക്കുന്നവരുമുണ്ട്. നാണമില്ലെയെന്നായിരുന്നു !ഒരാളുടെ കമന്റ്. ഇതിൽ ചിലരുടെ കമന്റുകൾ കാണുമ്പോൾ മനസ്സിലാവും ഒരു മലയാളിയുടെ ലൈംഗിക ദാരിദ്ര്യം…വസ്ത്രം നോക്കി judge ചെയുന്ന സംസ്‌കാര സമ്പന്നന്മാരാണ് മലയാളികൾ എന്നെല്ലാമാണ് കമന്റുകൾ കുറിക്കുന്നത്.
ആടു ജീവിതവും ലെവൽക്രോസുമാണ് മലയാളത്തിൽ അമല പോളിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രങ്ങൾ . മലയാളത്തിലും തമിഴിലും ഒരു പോലെ ശ്രദ്ധനേടിയ താരമാണ് അമല പോൾ
Discussion about this post