ന്യൂഹാംഷയര്‍: നീതിപൂര്‍വമായ വിചാരണ ഉറപ്പ് നല്കിയാല് അമേരിക്കയിലേയ്ക്ക് മടങ്ങാമെന്ന് മുന്‍ നാഷണല്‍ സെക്യൂരിറ്റി ആജന്‍സി (എന്‍.എസ്.എ) ജീവനക്കാരന് എഡ്വേര്‍ഡ് സ്നോഡന്. റഷ്യയില്‍ നിന്ന് അമേരിക്കയിലെ ന്യൂഹാംഷയറിലുള്ള സുഹൃത്തുക്കളോട് സ്കൈപ് വഴി സംസാരിയ്ക്കവെയാണ് സ്നോഡന് ഇക്കാര്യം പറഞ്ഞത്.
നേരത്തെയും സ്നോഡന് യു.എസ് ഗവണ്മെന്റിന് മുന്നില്‍ ഈ ഉപാധി വച്ചിരുന്നു. അമേരിക്കയുടെ ചാരപ്പണി സംബന്ധിച്ച് വിവരം ചോര്‍ത്തിയതിന് 30 വര്‍ഷത്തോളം തടവുശിക്ഷ ലഭിയ്ക്കാവുന്ന കുറ്റങ്ങളാണ് അമേരിക്ക സ്നോഡന് മേല്‍ ചുമത്തിയിട്ടുള്ളത്. സഖ്യരാജ്യങ്ങളില്‍ അടക്കം അമേരിക്ക നടത്തിയ ചാരപ്പണിയുടെയും ഇടപെടലുകളുടേയും വിവരങ്ങളും സൈനിക രഹസ്യങ്ങളുമാണ് എന്‍.എസ്.എ കോണ്‍ട്രാക്ടറായിരുന്ന സ്നോഡന് 2013ല്‍ ചോര്‍ത്തിയത്.
ബ്രിട്ടനിലെ ഗാര്ഡിയന് പത്രമാണ് ഇത് പ്രസിദ്ധീകരിച്ചത്. ജൂലിയന്‍ അസാഞ്ചിന്റെ വിക്കീലീക്ക്സ് നടത്തിയ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് ശേഷം അമേരിക്കയ്ക്ക് തലവേദന സൃഷ്ടിച്ചത് സ്നോഡന്റെ വെളിപ്പെടുത്തലുകളായിരുന്നു.
Discussion about this post