ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴാന്‍ ഭക്തജനപ്രവാഹം. എല്ലാ വര്‍ഷവും കുംഭമാസത്തിലെ മകംതൊഴാന്‍ ഇവിടെയെത്തുന്നത് ആയിരങ്ങളാണ്. .സ്വര്‍ണ്ണ കിരീടവും തങ്ക ഗോളകയും ദേവിയെ അണിയിച്ച് മേല്‍ശാന്തി നടതുറന്നതോടെ മകം തൊഴല്‍ ആരംഭിച്ചു. രാത്രി 8.30 വരെ ദ4ശനം.
മംഗല്യഭാഗ്യം, ദീര്‍ഘമാംഗല്യം, ഐശ്വര്യവര്‍ദ്ധന, വിദ്യാഭിവൃദ്ധി എന്നിവയ്ക്കായി ചോറ്റാനിക്കര അമ്മയെ ഈ ദിനത്തില്‍ തൊഴുന്നത് മഹാഭാഗ്യമായാണ് ഭക്തര്‍ കരുതുന്നത്.
സ്ത്രീകള്‍ക്ക് അതിവിശേഷമാണ് മകം തൊഴല്‍. പിറ്റേദിവസം വരുന്ന പൂരം തൊഴലാണ് പുരുഷന്മാര്ക്ക് വിശേഷം. മംഗല്യഭാഗ്യത്തിന് ഉത്തമമായി ഈ ദിവസങ്ങള്‍ കണക്കാക്കപ്പെടുന്നു.
മകം തൊഴലിന് പിന്നിലെ ഐതിഹ്യമിതാണ്- കുംഭമാസത്തിലെ മകം നക്ഷത്രവും പൗര്‍ണമിയും കൂടിയ ദിവസമാണ് വില്വമംഗലം സ്വാമിയാര് ഇവിടെ വന്നതും തീര്‍ത്ഥക്കുളത്തില്‍നിന്നുകിട്ടിയ ഭദ്രകാളീവിഗ്രഹം പ്രതിഷ്ഠിച്ചതും. പ്രതിഷ്ഠ കഴിഞ്ഞ് വില്വമംഗലം സ്വാമിയാര് കിഴക്കോട്ട് നോക്കിയപ്പോള്‍ മുന്നില്‍ ലക്ഷ്മീനാരായണമ്മാരെ കണ്ടെന്നും ഭഗവാനെയും ഭഗവതിയെയും ഒന്നിച്ചുകണ്ട സ്വാമിയാര്‍ക്ക് അറിയാതെ സ്ഥലകാലബോധം നഷ്ടപ്പെട്ടുപോയി. അന്ന് അദ്ദേഹത്തിന് ആ ദര്‍ശനം ലഭിച്ചത് കുംഭമാസത്തിലെ മകം നക്ഷത്രവും പൗര്‍ണമിയും കൂടിയ ദിവസം ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് മിഥുനലഗ്നത്തിലാണ്. ആ സമയം അനുസരിച്ചാണ് മകം തൊഴല്‍ നടക്കുന്നത്.
നവരാത്രി ദിവസങ്ങളിലും ചോറ്റാനിക്കര അമ്മയെ വണങ്ങുവാനും കലകള്‍ അരങ്ങേറാനും ഒട്ടേറെപ്പേര്‍ ഇവിടെ വരാറുണ്ട്.
Discussion about this post