Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health Food

അയ്യോ ഇതൊക്കെ ഇങ്ങനെയാണോ ഫ്രിഡ്ജിൽ വയ്ക്കുന്നത്…ആരോഗ്യവും പോവും പണവും നഷ്ടപ്പെടും; ഇനി ആവർത്തിക്കരുതേ

by Brave India Desk
Jun 30, 2024, 12:42 pm IST
in Food, Health, Lifestyle
Share on FacebookTweetWhatsAppTelegram

ഇന്ന് നമുക്ക് ഏറെ ഉപകാരിയായ ഒരു ഉപകരണമാണ് റഫ്രിജറേറ്റർ. പലസാധനങ്ങളും കേടുകൂടാതെ സൂക്ഷിക്കാൻ ഇത് നമ്മളെ സഹായിക്കുന്നു. പക്ഷേ കണ്ണിൽ കണ്ട സകല സാധനങ്ങളും സൂക്ഷിക്കാൻ ഉള്ള ഇടമല്ല ഫ്രിഡ്ജ്.പകുതി മുറിച്ച സവോള, ചോറ്, കറി, മുളക്, ഇഞ്ചി, ഉള്ളി തുടങ്ങി പലവിധ സാധനങ്ങൾ ആണ് അതിനകത്ത്. ഇത് ശരിയായ രീതിയേ അല്ലെന്ന് അറിയുക. കൃത്യമായി ഫ്രിഡ്ജ് ഉപയോഗിച്ചില്ലെങ്കിൽ സാധനങ്ങൾ കേടാവുകയും ആരോഗ്യവും പണവും നശിക്കുകയും ചെയ്യും.

രാത്രി ബാക്കി ആവുന്ന ചോറ് നേരെ പാത്രത്തിൽ അടച്ച് ഫ്രിഡ്ജിലേക്ക് കയറ്റുന്നതാണ് പതിവ്. എന്നാൽ ചോറിൽ പൂപ്പൽ ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഫ്രിജ്ഡിൽ സൂക്ഷിക്കുമ്പോൾ ചോറിലെ അന്നജത്തിന്റെ അളവ് വർധിക്കുന്നു. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളും വർധിക്കുന്നതിന് ഇടയാക്കും.

Stories you may like

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

നാളെ തിളങ്ങണോ? മൂന്നേ മൂന്ന് ചേരുവ;ദാ ഈ രാത്രിതന്നെ ഒന്ന് പരീക്ഷിച്ചോളൂ; നിറം വർദ്ധിപ്പിക്കാൻ ഇൻസ്റ്റന്റ് ബ്ലീച്ച്

പച്ചമുളക് നന്നായി കഴുകി തുടച്ച് ഞെടുപ്പ് കളഞ്ഞശേഷം ഒരു പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു മാസം കേടുകൂടാതെയിരിക്കും മല്ലിയില, കറിവേപ്പില, എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ വിനാഗിരിയും ഉപ്പും ചേർത്ത് 10 മിനിറ്റ് മുക്കിവച്ചതിനുശേഷം അതെടുത്ത് നന്നായി 2, 3 പ്രാവശ്യം കഴുകി വാലാൻ വയ്ക്കുക. അതിനുശേഷം തോർത്തോ, ടൗവലിലോ നിരത്തിയിട്ട് മല്ലിയില, കറിവേപ്പില എന്നിവയിലെ വെള്ളം മുഴുവൻ തോർന്നുകഴിഞ്ഞ് 1 മണിക്കൂറിനുശേഷം കണ്ടെയ്‌നറിൽ സൂക്ഷിക്കാം. മല്ലിയില മുഴുവനായോ ചെറുതായി അരിഞ്ഞതിനുശേഷം സൂക്ഷിക്കുക .

ഇറച്ചി, മീൻ എന്നിവ ഫ്രീസറിൽ വയ്ക്കുമ്പോൾ ഒരു കണ്ടെയ്‌നർ ബോക്‌സിൽ വയ്ക്കുക. ഒരിക്കലും പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാതിരിക്കുക.ീര വാടാതിരിക്കാൻ പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുക.ഫ്രിഡ്ജിനുള്ളിലെ മണം മാറാൻ ഒരു ബൗളിൽ കുറച്ച് നാരങ്ങനീരും മറ്റൊരു ബൗളിൽ കുറച്ച് വിനാഗിരിയും ഫ്രിഡ്ജിൽ വച്ച് ഫ്രിഡ്ജ് കുറച്ച് നേരം ഓണാക്കിയിടുക.

ഈർപ്പം കൂടുതലുള്ള പ്രതലങ്ങളിൽ സൂക്ഷിച്ചാൽ വെളുത്തുള്ളിയിൽ പൂപ്പൽ ഉണ്ടാകാം. ഇത് മൈക്കോടോക്‌സിൻസ് പോലുള്ള വിഷ വസ്തുക്കൾ ഉത്പാദിപ്പിക്കാനും പിന്നീട് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.വെളുത്തുള്ളിയെ പോലെ ഉള്ളിക്കും കുറഞ്ഞ താപനിലയെ പ്രതിരോധിക്കാനുള്ള കഴിവു കുറവാണ്. അതുകൊണ്ട് തന്നെ പകുതി മുറിച്ച ഉള്ളിയിൽ നിന്നും സവോളയിൽ നിന്നും ബാക്റ്റീരികൾ അതിവേഗം വളരും.ഫ്രിഡ്ജിലെ കുറഞ്ഞ താലനിലയിൽ സൂക്ഷിക്കുമ്പോൾ പെട്ടന്ന് പൂപ്പൽ പിടിക്കുന്ന മറ്റൊന്നാണ് ഇഞ്ചി. ഇഞ്ചിയിൽ കാണപ്പെടുന്ന പച്ച നിറത്തിലുള്ള പൂപ്പൽ ഒക്രാറ്റോക്‌സിൽ എന്ന വിഷകരമായ വസ്തു ഉത്പാദിപ്പിക്കും. വൃക്ക, കരൾ, പോലുള്ള പ്രധാന അവയവങ്ങളെയും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കാനിടയുണ്ട്.

ഫ്രിഡ്ജിനുള്ളിൽ ഒട്ടേറെ അറകൾ നമുക്ക് കാണാം. ഓരോ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അനുസരിച്ചാണ് പ്രത്യേക അറകൾ നൽകിയിരിക്കുന്നത്. ഫ്രിഡ്ജിനുള്ളിലും ഓരോ ഇടത്തും താപനിലയിൽ വ്യത്യാസങ്ങൾ ഉണ്ട്. മുട്ട ഡോറിലെ അറയിൽ വേണം സൂക്ഷിക്കാൻ. പച്ചക്കറികൾ എപ്പോഴും താഴെയുള്ള വലിയ കംപാർട്ട്‌മെന്റിൽ സൂക്ഷിക്കാം. മസാലപ്പൊടികൾ വൃത്തിയുള്ള പാത്രത്തിൽ വായുകടക്കാതെ ഉള്ളിൽ അടച്ചുവെച്ച് സൂക്ഷിക്കാം. ഇപ്രകാരം സാധനങ്ങൾ സൂക്ഷിക്കുന്നത് അവ ദീർഘകാലം കേടുകൂടാതെ ഇരിക്കാൻ സഹായിക്കും.

കാരറ്റ്, കോളിഫഌർ തുടങ്ങിയ പച്ചക്കറികളും പേരക്ക, ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങളും കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഫ്രിഡ്ജിനുള്ളിൽ ജലാംശത്തിന്റെ സാധ്യത വർധിപ്പിക്കും. ഇങ്ങനെ ചെയ്യുന്നത് ബാക്ടീരിയകൾ വലിയതോതിൽ വളരാൻ കാരണമായേക്കാം. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കും. കൂടാതെ ബാക്കിവന്ന ഭക്ഷണം എപ്പോഴും അടച്ചുറപ്പുള്ള, വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ബാക്ടീരിയ എളുപ്പത്തിൽ വളരാൻ കാരണമാകും.

 

Tags: foodfridge
Share11TweetSendShare

Latest stories from this section

അടിച്ചുവാരികളയല്ലേ…മാവില കൊണ്ടൊരു ചായ;കില്ലാഡി തന്നെ; ശീലമാക്കിയാൽ അത്ഭുതകരമായ മാറ്റങ്ങൾ

രാത്രിയിൽ ഉറക്കം കെടുത്തി ഇടയ്ക്കിടെ മൂത്രശങ്ക!!

ജീവിതത്തിലെന്ത് സംഭവിച്ചാലും പഴി മറ്റുള്ളവർക്ക്,നെഗറ്റീവ് ചിന്താഗതി ജീവിതത്തെ ബാധിക്കുന്നു?: എന്താണ് വിക്റ്റിം മെന്റാലിറ്റി

കിടന്നതേ ഓർമ്മയുണ്ടാവൂ,ടപ്പേയെന്നുറങ്ങാം; ഈ വഴികൾ പരീക്ഷിക്കൂ

Discussion about this post

Latest News

മരിച്ചെന്ന് ഡോക്ടർമാർ; 12 മണിക്കൂറിന് ശേഷം സംസ്‌കരിക്കാനൊരുങ്ങവെ നവജാതശിശു കരഞ്ഞു…

ഋഷഭ് പന്തിന്റെ കാര്യത്തിൽ നിർണായക അപ്ഡേറ്റ്, അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ പണിയാകും; ഐസിസി നിയമവും തിരിച്ചടി

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

നിനക്ക് ഓടണോ ഒന്ന് ഓടി നോക്കെടാ, റൂട്ടിനെ വെല്ലുവിളിച്ച് രവീന്ദ്ര ജഡേജ; താരം 99 ൽ നിൽക്കെ സംഭവിച്ചത് ട്വിസ്റ്റ്; വീഡിയോ വൈറൽ

ബുംറ കാണിച്ചത് മോശം പ്രവർത്തിയോ? ഗ്രൗണ്ട് ഒഫീഷ്യൽസിനെ ചൊടിപ്പിച്ച് താരത്തിന്റെ പ്രവർത്തി; വീഡിയോ കാണാം

എയർ ഇന്ത്യ വിമാനാപകടം ; പ്രാഥമിക റിപ്പോർട്ട് ഇന്ന് പുറത്തുവിടും

കോഹ്‌ലി ഒരു ആവശ്യവും ഇല്ലാതെ എന്നെ ഗ്രൗണ്ടിലേക്ക് ഓടിച്ചു, കുറച്ചു സമയം കഴിഞ്ഞ്..; പഴയ സംഭവം ഓർമിപ്പിച്ച് പൃഥ്വി ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies