കഴിവും കായികക്ഷമതയും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന കളിക്കളം. ഭാഗ്യനിർഭാഗ്യങ്ങൾക്കും സ്ഥാനമുണ്ടെന്ന് പറഞ്ഞാൽ എങ്ങനെ തള്ളിക്കളയാനാവും. ക്രിക്കറ്റിൽ താരങ്ങളുടെ പ്രകടനം മാത്രമല്ല വിജയത്തിന്റെ ആധാരം എന്ന് ഉറച്ച് വിശ്വസിക്കുന്ന ആരാധകരുണ്ട്. അവരുടെ സുന്ദരമായ ഒരു വിശ്വാസമുണ്ട്. മലയാളി ഭാഗ്യനക്ഷത്രമായാൽ ലോകകപ്പ് നിഷ്പ്രയാസം ഇന്ത്യയിലേക്ക് എത്തിക്കാമെന്നത്.
എന്തായാലും ആ വിശ്വാസം ഇത്തവണയും ആവർത്തിച്ചു. പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പോലും ടീം ഇന്ത്യയുടെ പതിനഞ്ചംഗ സംഘത്തിൽ അവനുണ്ടായിരുന്നു. മലയാളി താരം സഞ്ചു സാംസൺ.
1983ലാണ് മലയാളികൾ ഭാഗ്യനക്ഷത്രമായി മാറിത്തുടങ്ങിയത്.കപിലിൻറെ ചുണക്കുട്ടികൾ ലോർഡ്‌സിൽ വിൻഡീസിനെ മലയർത്തിയടിക്കുമ്പോൾ ഒരു മത്സരത്തിൽ പോലും കളിച്ചില്ലെങ്കിലും ടീമിലെ മലയാളി സാന്നിധ്യമായി സുനിൽ വാൽസണുണ്ടായിരുന്നു.തമിഴ്‌നാടിനും ഡൽഹിക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ള സുനിൽ മറുനാടൻ മലയാളിയാണ്. എന്നാൽ, പ്ലെയിങ് ഇലവനിൽ വന്നില്ല.
2007ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ ടി20 കിരീടം നേടിത്തന്നത് ശ്രീശാന്തിൻറെ ഈ ക്യാച്ചാണ്. ഫൈനലിൽ പാക് ബാറ്റർ മിസ്ബ ഉൾ ഹക്കിനെ പുറത്താക്കിയ അവസാന ക്യാച്ചിലൂടെ ശ്രീശാന്ത് എല്ലാ അർത്ഥത്തിലും ഭാഗ്യതാരമായി. 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കപ്പുയർത്തിയപ്പോഴും ശ്രീശാന്ത് ടീമിലെ മലയാളി സാന്നിധ്യമായി. ഫൈനലിൽ പന്തെറിയാനും ശ്രീശാന്തുണ്ടായിരുന്നു
Discussion about this post