ബീജിങ് : വ്യത്യസ്ത രുചികളിലുള്ള പിസ്സകൾ അവതരിപ്പിക്കാൻ എല്ലാ കാലത്തും പിസ്സ ഹട്ട് ശ്രദ്ധ നൽകിയിരുന്നു. പ്രത്യേകിച്ചും ചൈന പോലെയുള്ള ഒരു പ്രദേശത്ത് മറ്റാരും ചിന്തിക്കാത്ത രീതിയിലുള്ള രുചി വൈവിധ്യങ്ങൾ ഒരുക്കേണ്ടത് വിപണിയിൽ പിടിച്ചുനിൽക്കുന്നതിന് ഏറെ ആവശ്യമാണ്. ഇതിനായി തലപുകഞ്ഞാലോചിച്ച പിസ്സ ഹട്ടിന് ഒടുവിൽ ഒരു ഐഡിയ ലഭിച്ചു. അതാണ് ബ്രാൻഡ് പുതുതായി പുറത്തിറക്കിയിരിക്കുന്ന ചൈനീസ് ചാത്തൻ പിസ്സ.
ഗോബ്ലിൻ പിസ്സ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ രുചി വൈവിധ്യത്തിന്റെ പ്രധാന ആകർഷണം നല്ല ഡീപ് ഫ്രൈ ചെയ്ത മൊരിഞ്ഞ ഒരു ക്രിസ്പി തവളയാണ്. കൂടുതൽ രുചികരമാക്കാൻ ആയി ബുൾ ഫ്രോഗ് എന്ന പ്രത്യേക ഇനം തവളയെ ആണ് ഈ പിസ്സയിൽ ഉപയോഗിക്കുന്നത്.
പ്രത്യേക ചൈനീസ് മസാലകൾ ചേർത്താണ് പിസ്സ ഹട്ട് ഈ സ്പെഷ്യൽ പിസ്സ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലെ കുട്ടിച്ചാത്തൻ എന്ന സങ്കൽപ്പത്തിനോട് സമാനമാണ് ചൈനയിലെ ഗോബ്ലിൻ. ബുൾ ഫ്രോഗ് ടോപ്പിംഗ് അലങ്കരിച്ചിരിക്കുന്ന ഈ പിസ്സ കാഴ്ചയിൽ ഈ രൂപത്തിന് സമാനമായതോടെയാണ് ഇതിന് ഗോബ്ലിൻ പിസ്സ എന്ന പേര് നൽകിയിരിക്കുന്നത്.
Discussion about this post