ഹൈദരാബാദ് : തെന്നിന്ത്യൻ താരം നാഗാർജുനയുടെയും നടി അമലയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനാകുന്നു. ഡൽഹി ആസ്ഥാനമായുള്ള തിയേറ്റർ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൈനബ റാവ്ജി ആണ് അഖിലിന്റെ വധു. നാഗാർജുന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ തന്റെ മരുമകളെ പരിചയപ്പെടുത്തിയത്.
നാഗാർജുന-അമല ദമ്പതികളുടെ ഏക മകനാണ് അഖിൽ അക്കിനേനി. ഏതാനും വർഷങ്ങൾക്കു മുൻപ് നടി ശ്രേയ റെഡ്‌ഡിയുമായി പ്രണയത്തിലായിരുന്നു അഖിൽ. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവർ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിനുശേഷമാണ് അഖിൽ സൈനബ റാവ്ജിയുമായി പ്രണയത്തിലായത്. നാഗാർജുനയുടെ ദീർഘകാല സുഹൃത്തുക്കളിൽ ഒരാളായ സുൽഫിയുടെ മകൾ കൂടിയാണ് സൈനബ.
നാഗാർജുനയുടെയും ആദ്യ ഭാര്യ ലക്ഷ്മി ദഗ്ഗുപതിയുടെയും മകനും നടനുമായ നാഗ ചൈതന്യയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ തന്നെ അഖിലിന്റെയും വിവാഹം ഉണ്ടാകുമെന്നാണ് സൂചന.
ഡിസംബർ 4 നാണ് നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാകുന്നത്. നടി സാമന്തയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി വിവാഹിതനാകുന്നത്.
Discussion about this post