തൃശൂര്‍: കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് തൃശൂരിൽ ബേക്കറി അടിച്ചു തകർത്തതായി പരാതി . ഇന്നലെ രാത്രി 8.30 ന് വരന്തരപ്പിള്ളിയിലായിരുന്നു സംഭവം. മണ്ണൂത്തി സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ശങ്കര സ്നാക്സിൽ ആയിരുന്നു കീറിയ 50 രൂപാ നോട്ട് എടുത്തില്ല എന്ന കാരണത്തിന് മധ്യവയസ്കന്റെ അതിക്രമം.
വരന്തരപ്പിള്ളി ഇല്ലിക്കൽ ജോയി എന്നയാളാണ് അതിക്രമം നടത്തിയ നടത്തിയതെന്ന് ബേക്കറി ഉടമ വ്യക്തമാക്കിയിട്ടുണ്ട് . എന്നാല്‍, ഇയാളെ വരന്തരപ്പിള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും കൂടുതൽ നടപടികൾക്കൊന്നും മുതിരാതെ വിട്ടയച്ചെന്നാണ് ആരോപണം. ഇയാളുടെ അതിക്രമത്തിൽ നാല് ലക്ഷം രൂപയുടെ നഷ്ടമാണ് ബേക്കറിക്കുണ്ടായിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post