കോഴിക്കോട്: ഹിന്ദു സമൂഹം വേട്ടയാടപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. കോഴിക്കോട് മുതലക്കുളം മൈതാനത്ത് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പുതിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക അധിനിവേശ ശക്തികളുടെ ക്രൂരതകള്‍ക്കും അക്രമങ്ങള്‍ക്കും ഹിന്ദു സമൂഹം മുമ്പും ഇരകളായിട്ടുണ്ട്. ഇന്ന് ബുദ്ധ, സിഖ്, ക്രൈസ്തവ വിഭാഗങ്ങള്‍ ഈ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് . നാളിതുവരെ ഹിന്ദുസമൂഹം നേരിട്ട വംശഹത്യകള്‍ക്കൊന്നും ഹിന്ദു സമൂഹം കാരണക്കാരായിരുന്നില്ല. മാപ്പിള ലഹളയും മാറാട് കൂട്ടക്കൊലയും ഇതിന് ഉദാഹരണങ്ങളാണ്.
ബംഗ്ലാദേശിലെ വംശഹത്യയെ ഭാരതം അപലപിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കുന്നുവെന്നാണ് മുഹമ്മദ് യൂനസ് സര്‍ക്കാര്‍ മറുപടി പറഞ്ഞത്. ഭാരതത്തിലെ പ്രധാന വകുപ്പുകളില്‍ നിന്ന് വിരമിച്ച ഒരു വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച തുറന്ന കത്തിന്റെ ഉള്ളടക്കവും ബംഗ്ലാദേശ് സര്‍ക്കാരിന്റെ അതേ നിലപാടാണ്.
ഈ തുറന്ന കത്തിനെ അനുകൂലിച്ചുകൊണ്ട് മലയാളമാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതി. സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് തുടങ്ങി ബംഗ്ലാദേശ് സര്‍ക്കാരിലൂടെ മലയാളത്തിലെ മനോരമ പത്രം വരെ നീളുന്ന കണ്ണികളടങ്ങുന്ന ഗൂഢ സഖ്യമാണ് ആസൂത്രിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന് ആത്മബലം നല്കിയ ആചാര്യന്മാരെ തടങ്കലിലിടുന്നത് ഇതിന്റെ ഭാഗമാണ്.ആഗോളതലത്തില്‍ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ് എം. രാധാകൃഷ്ണന്‍ പറഞ്ഞു.
Discussion about this post