Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഇവനെ സൂക്ഷിച്ചോ: ഉറുമ്പിൻ്റെ രൂപവും കയ്യിൽ എട്ടിന്റെ പണിയും: ആസിഡ് ഈച്ച,  തൊട്ടാൽപ്പൊള്ളും ഇത്തിരിക്കുഞ്ഞൻ

ആസിഡ് ഈച്ചയുടെ ആക്രമണത്തിൽ കേരളം ആശങ്കയിൽ

by Brave India Desk
Dec 7, 2024, 10:52 pm IST
in Kerala, Health, Science
Share on FacebookTweetWhatsAppTelegram

കഴിഞ്ഞ രണ്ട് കൊല്ലമായി മാത്രം നാം കേട്ടുതുടങ്ങിയ ഒരു പേരാണ് ആസിഡ് ഈച്ച. (Acid Fly). ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിലും ഫ്ളാറ്റുകളിലും ആശുപത്രികളിലും എല്ലാം തലവേദനയായിരിക്കുകയാണ് ഈ ഇത്തിരിപ്പോന്ന കീടം. ഇതിൻ്റെ സ്രവം തൊലിയിൽ പറ്റി മണിക്കൂറുകൾ കഴിഞ്ഞാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. തൊലിപ്പുറത്ത് പൊള്ളൽ പോലെ വരികയും അസഹ്യമായ വേദനയും പനിയും ഉണ്ടാവുമ്പോഴാണ് ഇതെന്താണെന്ന് എല്ലാവരും തിരക്കുന്നത്. ചിലന്തി കടിച്ചതാണെന്നും പുഴു ആട്ടിയതാണെന്നും കരുതിയാണ് പലരും വൈദ്യസഹായം തേടുന്നത്..

ഈ പൊള്ളലിലും ത്വക്കിലെ വൃണത്തിനും കാരണക്കാരൻ ആരെന്നറിയാത്തത് കൊണ്ട് പ്രതിരോധ നടപടികൾ എടുക്കാനാകാതെ ജനം വലയുകയാണ്. സർക്കാരും ഈ പ്രശ്നത്തിന് വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല. ഏത് കീടം കാരണമാണ് തൊലിപ്പുറത്ത് ഈ പൊള്ളൽ വരുന്നതെന്ന് പോലും വേണ്ടത്ര ബോധവൽക്കരണം നടത്തിയിട്ടില്ല.
ആസിഡ് ഈച്ചയെ നമ്മളെല്ലാം പലപ്പോഴും കണ്ടിരിക്കും. ചുവപ്പും (കടും ഓറഞ്ച്) കറുപ്പും വരകളോടെ കൂർത്ത് മുകളിലേക്ക് ഉയർന്ന പിൻഭാഗമുള്ള ഈ കീടങ്ങൾ യഥാർത്ഥത്തിൽ ആഫ്രിക്കയിൽ നിന്ന് കുടിയേറിയവയാണ്. അതുകൊണ്ടാണ് ആംഗലേയത്തിൽ ഇവയെ നെയ്റോബി ഈച്ച (Nairobi fly) എന്ന് വിളിക്കുന്നത്. പേരിൽ ഈച്ചയെന്നുണ്ടെങ്കിലും കണ്ടാൽ ഇവ ഉറുമ്പുകളെപ്പോലെയിരിക്കും.

Stories you may like

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചാരമാക്കും: ‘സഖാവ് പിണറായി വിജയനിൽ’ നിന്ന് ഭീഷണി

ഈ ജീവികൾ ഒരിനം വണ്ട് വർഗ്ഗത്തിൽ പെടുന്നതാണ്. ശരാശരി ഒരു സെൻ്റീമീറ്റർ വലിപ്പമാണ് ഇവയ്ക്ക് ഉണ്ടാവുക. തലയും വാലും മുൻ ചിറകുകളും വയറിൻ്റെ ആദ്യഭാഗവും കറുത്ത നിറത്തിലായിരിക്കും. ഉടലിൻ്റെ ആദ്യ ഭാഗവും വയറിൻ്റെ മദ്ധ്യഭാഗവും കടും ഓറഞ്ച് നിറവും ആയിരിക്കും. വാലിൻ്റെ അറ്റത്ത് രണ്ട് ചെറിയ മുള്ളുകൾ പോലെ ഒരു ഭാഗവും കാണാം.
ഈ കീടത്തിൻ്റെ ശരീരത്തിൽ പെഡരിൻ (Pederin) എന്നൊരു രാസവസ്തുവുണ്ട്. തൊലിപ്പുറത്ത് പൊള്ളൽ ഉണ്ടാക്കാൻ കഴിയുന്ന വിധം വിഷമയമായ വസ്തുവാണ് പെഡരിൻ. കൂടുതലും പെൺ കീടങ്ങളുടെ ശരീരത്താണ് ഈ രാസവസ്തു കാണപ്പെടുന്നത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ കീടം കടിക്കില്ല എന്നതാണ്. മൃദുലമായ ദേഹമാണ് ഈ കീടത്തിന്. ഈ കീടം ശരീരത്ത് പറ്റിയിരിക്കുമ്പോൾ തട്ടിക്കളയുകയോ മറ്റോ ചെയ്യുന്ന സമയത്ത് ഇവയുടെ ശരീരത്തിന് ക്ഷതം ഏൽക്കുമ്പോഴാണ് വിഷരാസവസ്തു തൊലിപ്പുറത്ത് പറ്റുന്നത്. ഈ രാസവസ്തു ശരീരത്തിൽ പറ്റിക്കഴിഞ്ഞാൽ 12 മുതൽ 36 മണിക്കൂർ വരെ കഴിഞ്ഞാകും ചിലപ്പോൾ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു കീടത്തിൻ്റെ സ്രവം ശരീരത്ത് പറ്റിയതായി പോലും നമ്മൾ ഓർക്കില്ല.

തൊലിപ്പുറം ചുവന്ന് തടിക്കുകയാണ് ആദ്യ ലക്ഷണം.അതിനു ശേഷം പൊള്ളൽ പോലെ കുമിളകളായി വന്നേക്കാം. ചിലപ്പോൾ തൊലി അടർന്ന് പോകാനും സാദ്ധ്യതയുണ്ട്. കൂടുതലായിക്കഴിഞ്ഞാൽ വൃണമായി മാറുകയോ, വൃണത്തിൽ രണ്ടാംഘട്ട രോഗാണുബാധ ഉണ്ടാവുകയോ ചെയ്തേക്കാം. Paederus dermatitis എന്നാണ് ഈ കീടത്തിൻ്റെ സ്രവം മൂലം ഉണ്ടാകുന്ന ത്വക് രോഗത്തിൻ്റെ ശാസ്ത്രീയ നാമം.

കൈ കൊണ്ട് കീടത്തെ തട്ടിക്കളഞ്ഞ അവസരത്തിൽ കൈയ്യിൽ ഈ കീടത്തിൻ്റെ സ്രവം പറ്റിയിട്ടുണ്ടെങ്കിൽ ആ കയ്യ് തൊടുന്ന സ്ഥലത്തെല്ലാം പൊള്ളലും ചുവന്ന് തടിക്കലും ഉണ്ടാകും. അത് കൊണ്ട് തന്നെ മുഖത്തും മൂക്കിലും എല്ലാം പാടുകൾ കണ്ടേക്കാം. കൈയ്യിൽ നിന്ന് കണ്ണിനുള്ളിൽ സ്രവം കടന്നിട്ടുണ്ടെങ്കിൽ ചെങ്കണ്ണ് പോലെയുള്ള ലക്ഷണങ്ങളോ (Paederus conjunctivitis) ഒരുപക്ഷേ താൽക്കാലികമായ അന്ധത പോലുമോ ഉണ്ടായേക്കാം. കൈ മടക്കിലോ മറ്റോ ആണ് സ്രവം പറ്റിയതെങ്കിൽ ആ ഭാഗം ശരീരത്തിൽ തൊടുന്ന മറ്റ് ഭാഗത്തും ചുവന്ന് തടിക്കലും പൊള്ളലും കാണാൻ സാദ്ധ്യതയുണ്ട്. (“Kissing” or “mirror-image” lesions) ഈ കീടത്തിൻ്റെ ശരീര സ്രവം കാരണമാണ് പൊള്ളലുണ്ടായതെന്ന് മനസ്സിലാക്കാൻ ഏറ്റവും എളുപ്പം ഇത്തരം തൊട്ട ഇടത്തെല്ലാം ചുവന്ന് തടിക്കൽ കാണുന്നതാണ്.

കീടത്തിൽ നിന്ന് സ്രവം ദേഹത്ത് പറ്റിയാൽ

ഈ കീടത്തിൽ നിന്ന് സ്രവം ദേഹത്ത് പറ്റിയാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉടനേ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് സ്രവം പറ്റിയ സ്ഥലമെല്ലാം നന്നായി കഴുകുക എന്നതാണ്. ഈ പെഡരിൻ (Pederin) എന്ന രാസവസ്തു വളരെ പതിയെ മാത്രമേ തൊലിക്കുള്ളിലേക്ക് ഇറങ്ങുകയുള്ളൂ. അതുകൊണ്ട് തന്നെ ഉടനേ കഴുകിക്കളഞ്ഞാൽ 90%ത്തോളം ചുവന്ന് തടിക്കലും പൊള്ളലും ഇല്ലാതെയാക്കാം.

പൊള്ളൽ കണ്ടാൽ ഉടനേ ഡോക്ടറെ കാണുക. തൊലി ഇളകിയിട്ടില്ലെങ്കിൽ ഫ്രീസറിൽ നിന്ന് ഐസ് എടുത്ത് വൃത്തിയുള്ള തുണിയിൽ കിഴികെട്ടി തണുപ്പ് പിടിക്കാവുന്നതാണ്. (Cold press). മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇതിനായി പ്രത്യേക പാഡുകളും ലഭിക്കും. തൊലി ഇളകിപ്പോയിട്ടുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ചെയ്യാവൂ. കാരണം അണുബാധ വരാതെ നോക്കേണ്ടത് പ്രധാനപ്പെട്ടതാണ്.

സാധാരണ ആൻ്റി ഹിസ്റ്റമിനുകൾ, സ്റ്റീറോയ്ഡ് ക്രീമുകൾ എന്നിവ കൊണ്ട് പൊള്ളലും ചുവന്ന് തടിക്കലും നിയന്ത്രിക്കാനാകും. പനിയോ സന്ധിവേദനയോ കണ്ടാൽ പാരസിറ്റാമോൾ പോലെയുള്ള മരുന്നുകളും ഡോക്ടർ തന്നേക്കാം. രണ്ടാം ഘട്ട അണുബാധ ഇല്ലെങ്കിൽ ആൻ്റിബയോട്ടിക്കുകൾ എടുക്കേണ്ടതില്ല. പക്ഷേ അണുബാധ ഉണ്ടെന്ന് സംശയം തോന്നിയാൽ ആൻ്റിബയോട്ടിക് ക്രീമുകൾ പുരട്ടുകയും ആൻ്റിബയോട്ടിക്കുകൾ ഉള്ളിലേക്കും കഴിക്കേണ്ടിയും വന്നേക്കാം. അതുകൊണ്ട് തന്നെ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറെ പോയി കാണുക പ്രധാനമാണ്.

പ്രതിരോധം
ഈ കീടം ശരീരത്ത് പറ്റിയിരുന്നാൽ നിർബന്ധമായും കൈ കൊണ്ടോ മറ്റോ തട്ടിക്കളയരുത് എന്നതാണ് ഏറ്റവും വലിയ പ്രതിരോധമാർഗ്ഗം. ചെറുതായി ഊതി അവയെ ദേഹത്ത് നിന്ന് മാറ്റിക്കളയുക. കൈ കൊണ്ട് ഞെരടി അവയെ നശിപ്പിക്കാൻ ഉള്ള ത്വര അടക്കുക. അവയെ നശിപ്പിക്കുമ്പോൾ സ്രവം ആരുടേയും ദേഹത്ത് പറ്റാതെ നോക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശക്തമായ പ്രകാശത്താൽ ആകൃഷ്ടമായാണ് ഈ കീടം വീട്ടിനുള്ളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ മുറിക്കുള്ളിൽ കീടങ്ങളെ പ്രകാശം കൊണ്ട് ആകർഷിച്ച് നശിപ്പിക്കുന്ന ബഗ് സാപ്പേഴ്സ് (Bug Zappers) വച്ചിരുന്നാൽ ഇവയുടെ ശല്യം കുറെയൊക്കെ നിയന്ത്രിക്കാനാവും. ഈ ബഗ് സാപ്പേഴ്സിനടുത്ത് പോയി നിന്നാലും ഇവ വന്ന് ശരീരത്തിൽ പറ്റാം. ഓർക്കുക ഇവ കടിക്കുകയില്ല, ഇവയുടെ ശരീരം ഏതെങ്കിലും രീതിയിൽ ക്ഷതം പറ്റുമ്പോഴാണ് വിഷവസ്തു നമ്മുടെ തൊലിയിൽ പുരളുന്നത്.
മുറിക്കുള്ളിൽ ബൾബിനു ചുറ്റുമാണ് ഈ കീടം കാണാൻ സാദ്ധ്യത കൂടുതൽ എന്നതുകൊണ്ട് ബൾബിനു കീഴിൽ കട്ടിലിട്ട് കിടന്നുറങ്ങുന്നത് ഒഴിവാക്കണം.

ഈ കീടം വെള്ളക്കെട്ടും തണുപ്പുമുള്ള പ്രദേശത്താണ് ഏറ്റവും കൂടുതൽ കാണുന്നത്. നമ്മുടെ നെൽവയലുകളും ചതുപ്പ് നിലങ്ങളും എല്ലാം ഇവയുടെ ഏറ്റവും വലിയ വിഹാരകേന്ദ്രങ്ങളാണ്. വരണ്ട ഉണങ്ങിയ പ്രദേശത്ത് ഇവയെ അധികം കാണാനുണ്ടാകില്ല. അതുകൊണ്ട് തന്നെയാണ് നെൽവയലുകളും ചതുപ്പ് പ്രദേശങ്ങളും നികത്തിയെടുത്ത് നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടങ്ങളിലും ഫ്ളാറ്റുകളിലും മറ്റും ഇവയുടെ ഉപദ്രവം ഏറ്റവും കൂടുതൽ കാണുന്നത്. 2021ലെ ഒരു പഠന പ്രകാരം ഹോസ്റ്റലിലെ നെൽ വയലിനോട് ചേർന്ന മുറികളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഇവയുടെ ഉപദ്രവം ഉണ്ടായിട്ടുള്ളത്.

ഇത്തരം പ്രദേശങ്ങളിൽ വരാന്തകളിലും പൊതു ഇടങ്ങളിലും ബഗ് സാപ്പേഴ്സ് വയ്ക്കുകയും ജനലുകളിലൂടേയും വെൻ്റിലേറ്ററുകളിലൂടെയും ഇവ അകത്ത് കയറാതിരിക്കാൻ നെറ്റുകൾ സ്ഥാപിക്കുകയും മാത്രമേ പ്രതിരോധമാർഗ്ഗമുള്ളൂ. കിടക്കകൾ ഉറങ്ങുന്നതിനു മുൻപ് നന്നായി തട്ടി വയ്ക്കുക, കീടങ്ങളുടെ സ്രവങ്ങളെന്തെങ്കിലും പറ്റിയാൽ അപ്പോൾത്തന്നെ കഴുകുക എന്നതും പ്രധാനമാണ്. രാസകീടനാശിനികൾ ഉപയോഗിച്ച് ഇവയെ പൂർണ്ണമായും നശിപ്പിക്കാനാവില്ല. കിലോമീറ്ററുകളോളം സഞ്ചരിക്കാൻ ഈ കീടങ്ങൾക്ക് കഴിവുണ്ട്. അതുകൊണ്ട് അത്രയും പ്രദേശത്ത് രാസകീടനാശിനികൾ തളിക്കുകയൊന്നും പ്രായോഗികമല്ല. ഇവയുടെ പ്രജനന കാലത്താണ് ഏറ്റവും കൂടുതൽ ശല്യമുണ്ടാകുന്നത് എന്നത് കൊണ്ട് ആ സമയത്ത് പ്രത്യേക ശ്രദ്ധ നൽകണം. ഇവയുടെ ശല്യമുള്ള സമയത്ത് ദേഹം മൂടുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നാൽ ഇവയുടെ സ്രവം തൊലിപ്പുറത്താകുന്നത് ഒഴിവാക്കാം.ഫുൾ സ്ലീവ് ഷർട്ടുകൾ/ടീഷർട്ടുകൾ ധരിക്കുക, മുണ്ടിനും പാവാടക്കും നൈറ്റിക്കും പകരം പൈജാമയോ പാൻ്റ്സോ ധരിച്ച് ഉറങ്ങുക ഒക്കെ ശ്രമിക്കാവുന്നതാണ്.

ഫ്ളാറ്റുകൾ/ ഹോസ്റ്റലുകൾ/ റസിഡൻസ് അസോഷിയേഷനുകൾ ഒക്കെ മുൻകൈയ്യെടുത്ത് പൊതുവായി വലിയ വിളക്ക് കെണികൾ സ്ഥാപിക്കുന്നതും ഇവയുടെ ശല്യം ഉണ്ടാകാതെയിരിക്കാൻ പ്രധാനപ്പെട്ട കാര്യമാണ്.

ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും വളരെ ശല്യമുണ്ടാക്കുന്ന കീടങ്ങളാണ് ആസിഡ് ഈച്ചയെന്ന നെയ്റൊബി ഫ്ളൈ. ശ്രദ്ധിച്ചാൽ വലിയ ബുദ്ധിമുട്ടില്ലാതെ നിയന്ത്രിക്കാനുമാകും.

Author: Dr Nandakumaran Thampi
Peer review: Dr Rajeev Kumar 

പ്രമാണരേഖകൾ (References)
1. Davidson, S.A., Norton, S.A., Carder, M.C. and Debboun, M. (2009). Outbreak of dermatitis linearis caused by Paederus ilsae and Paederus iliensis (Coleoptera: Staphylinidae) at a military base in Iraq. U.S. Army Medical Department journal, [online] pp.6–15. Available at: https://pubmed.ncbi.nlm.nih.gov/20084733/.
2. Chauhan, V., Saroha, G., Thakur, S. and Sharma, R. (2013). Profile of ‘Paederus dermatitis outbreak’ in boys hostel of a rural medical college in the north India. The Journal of the Association of Physicians of India, [online] 61(4), pp.288–9. Available at: https://pubmed.ncbi.nlm.nih.gov/24482975/.
3‌. Mathews, J., A. Sreedevi, John, J. and Varghese, S.M. (2021). An outbreak of Paederus dermatitis in a hostel in central Kerala: a cross‐sectional study. Clinical and Experimental Dermatology, 46(5), pp.953–956. doi:https://doi.org/10.1111/ced.14626.
4. Gnanaraj P, Venugopal V, Mozhi MK, Pandurangan CN (2007) An outbreak of Paederus dermatitis in a suburban hospital in South India: a report of 123 cases and review of literature.. J Am Acad Dermatol. 57(2):297-300. doi: 10.1016/j.jaad.2006.10.982. Epub 2007 May 9.
5. Cressey, B.D., Paniz-Mondolfi, A., Rodriguez-Morales, A.J., J. Manuel Ayala and Augusto, A. (2013). Dermatitis Linearis: Vesicating Dermatosis Caused by Paederus Species (Coleoptera: Staphylinidae). Case Series and Review. Wilderness & Environmental Medicine, 24(2), pp.124–131. doi:https://doi.org/10.1016/j.wem.2012.11.005.

Tags: VIRALScienceആസിഡ് ഈച്ചAcid FlyNairobi fly
Share1TweetSendShare

Latest stories from this section

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി പിന്നാലെ ജീവനൊടുക്കി 22കാരിയായ നവവധു

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

Discussion about this post

Latest News

ഇവിടെ ഒരു കിലോമീറ്റർ നടന്നാൽ തന്നെ പലതിനും വയ്യ, തനിക്ക് മാത്രം ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യാ; ഞെട്ടിച്ച് ബെൻ സ്റ്റോക്സിന്റെ കണക്കുകൾ

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയും ലഷ്‌കറും ചേർന്ന്,നടപ്പാക്കിയത് വേറെയാരുമല്ല…

ജഡേജ ചെയ്ത പ്രവർത്തി ശരിയായില്ല, ഇന്ത്യൻ തോൽവിക്ക് കാരണം അത്; സൂപ്പർതാരത്തിനെ കുറ്റപ്പെടുത്തി സഞ്ജയ് മഞ്ജരേക്കർ

ആരാധകരെ നിങ്ങൾ ഈ കാഴ്ച്ച മുമ്പും കണ്ടിട്ടില്ലേ, ജയം ഉറപ്പിച്ച കളി കൈവിട്ടത് അനവധി തവണ; ഹൃദയം തകർത്ത മത്സരങ്ങൾ നോക്കാം; എല്ലാത്തിലും കോഹ്‌ലി ബന്ധം

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചാരമാക്കും: ‘സഖാവ് പിണറായി വിജയനിൽ’ നിന്ന് ഭീഷണി

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി പിന്നാലെ ജീവനൊടുക്കി 22കാരിയായ നവവധു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies