ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി കലികോ പുല് വിശ്വാസം നേടി. നിലവിലെ 58 അംഗ സഭയില്‍ 40 അംഗങ്ങളുടെ പിന്തുണ കലികോ പുല് നേടി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു.. രാഷ്ട്രപതിഭരണം പിന്‍വലിച്ചതിനു പിന്നാലെ വെള്ളിയാഴ്ചയാണ് കലികോ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മാര്‍ച്ച് 5ന് മന്ത്രിസഭാ വികസനം നടക്കുമെന്നാണ് സൂചന.
11 ബിജെപി അംഗങ്ങളുടേയും 2 സ്വതന്ത്രരുടേയും അടക്കം 31 പേരുടെ പിന്തുണ ഉറപ്പിച്ചിരുന്ന കലികോയ്ക്ക് മുന്‍ മുഖ്യമന്ത്രി നബാം ടുക്കിയുടെ പക്ഷത്തുനിന്ന് എട്ടംഗങ്ങളുടെ കൂടി പിന്തുണ ലഭിച്ചു. 17 കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
അതേസമയം വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. പുതിയ സ്പീക്കറായി
വാന്കി ലൊവാംഗിനെ തിരഞ്ഞെടുത്തു.
Discussion about this post