റായ്പൂർ : ചത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . നാരായൺപൂർ ദന്തേവാഡ അതിർത്തിയിലാണ് സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ വെടിവെയ്പ്പ് നടന്നത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ദന്തേവാഡ നാരായൺപൂർ അതിർത്തിയിലെ തെക്കൻ അബുജ്മദ് വനത്തിൽ പുലർച്ചെ മൂന്ന് മണി മുതൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ വെടിവെയ്പ്പ് നടന്നത് എന്ന് ബസ്തർ പോലീസ് പറഞ്ഞു.
പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് എന്നും പോലീസ് കൂട്ടിച്ചേർത്തു .
കഴിഞ്ഞ ദിവസം ബീജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു . ഏറ്റുമുട്ടലിൽ ഒരു കമ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാ സേനാ വധിച്ചു. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ നടക്കുകയായിരുന്നു. ഇതിനിടയിലാണ് സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്.
പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർ കുഴിബോംബ് കുഴിച്ചിട്ടിരുന്നു. ഈ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് ഡിആർജി റിസർവ് ഗാർഡിന് പരിക്കേറ്റു.










