ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളില്‍ കാണപ്പെടുന്ന എക്‌സ്‌പെയറി ഡേറ്റ് എന്തിനാണെന്ന് അറിയാത്തവരായി ആരുമില്ല. എന്നാല്‍ പലപ്പോഴും ചില ഐറ്റങ്ങളില്‍ കാണപ്പെടുന്ന’ബെസ്റ്റ് ബിഫോര്‍’ എന്തിനാണ്. ‘ ബെസ്റ്റ് ബിഫോര്‍ ഡേറ്റും എക്സ്പൈറി ഡേറ്റും ഒന്നല്ല. ഇവ രണ്ടും തമ്മിലെ വ്യത്യാസം തീര്‍ച്ചയായും മനസിലാക്കിയിരിക്കണം.
എന്താണ് ബെസ്റ്റ് ബിഫോര്‍
കൊടുത്തിരിക്കുന്ന തീയതിക്ക് മുന്‍പ് ആ ഭക്ഷണം ഉപയോഗിച്ചിരിക്കണം എന്ന നിര്‍ദേശമാണ് ബെസ്റ്റ് ബിഫോര്‍ തീയതി നല്‍കുന്നത്. മേല്‍പ്പറഞ്ഞ തീയതിക്കുശേഷം പാക്കറ്റിനുള്ളിലെ ആഹാരത്തിന്റെ ഗുണം, രുചി, ഘടന എന്നിവ വ്യത്യാസപ്പെടും എന്ന മുന്നറിയിപ്പാണ് ഇതുനല്‍കുന്നത്.
നിശ്ചിത തീയതിക്കുശേഷം പാക്കറ്റിലെ ആഹാരം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാട്ടുന്നതാണ് എക്സ്പൈറി ഡേറ്റ്. ഇവയ്‌ക്കൊപ്പം പ്രധാനപ്പെട്ട മറ്റൊരു തീയതിയാണ് ‘ഡേറ്റ് ഒഫ് മാന്യുഫാക്ച്ചര്‍’. പ്രസ്തുത ആഹാര പദാര്‍ത്ഥം എന്നാണ് തയ്യാറാക്കിയതെന്നും പാക്കറ്റിനുള്ളിലാക്കിയത് എന്നുമാണ് ഈ തീയതി പറയുന്നത്.
ഉദാഹരണത്തിന് ഒരു ആഹാരപദാര്‍ത്ഥം 10 ഏപ്രിലിലാണ് പാക്ക് ചെയ്തത്. അതില്‍ നല്‍കിയിരിക്കുന്ന ബെസ്റ്റ് ബിഫോര്‍ തീയതി മൂന്ന് മാസമാണെങ്കില്‍ 10 ജൂലായ് 2024വരെ ആ ആഹാരം ഉപയോഗിക്കാം. ഈ തീയതി കഴിഞ്ഞാലും പ്രസ്തുത ആഹാരം ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ അതിന്റെ രുചിയും മണവും ഗുണവുമെല്ലാം മാറാം.
കാലാവധി കഴിഞ്ഞാലും പാക്കറ്റിലെ ആഹാരം കഴിക്കാമെങ്കിലും ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാല്‍ എക്സ്‌പൈറി ഡേറ്റ് കഴിഞ്ഞ ആഹാരം ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്ടി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ മുന്നറിയിപ്പുണ്ട്.
Discussion about this post