ന്യൂയോര്‍ക്ക്: അമേരിക്കന്‍ സേനയ്ക്ക് സംഭവിച്ച ഒരു കയ്യബദ്ധമാണ് ഇപ്പോള്‍ ലോകമാധ്യമങ്ങളില്‍ നിറയുന്നത്. ചെങ്കടലില്‍ ഹൂതി വിമതരെന്ന് കരുതി സ്വന്തം വിമാനം വെടിവെച്ചിട്ടിരിക്കുകയാണ് അമേരിക്ക. ഇറാന്റെ പിന്തുണയോടെ ആക്രമണം തുടരുന്ന ഹൂതി വിമതരെ ലക്ഷമിട്ടുള്ള നിരീക്ഷണത്തിനിടയിലാണ് അമേരിക്കന്‍ സൈന്യത്തിന് ഈ സംഭവിക്കാന്‍ പാടില്ലാത്ത കയ്യബദ്ധം പറ്റിയത്.
നാവിക സേനയുടെ എഫ് എ 18 വിമാനമാണ് പരീക്ഷണ പറക്കലിനിടയില്‍ സൈന്യത്തിന്റെ വെടിയേറ്റു വീണത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടെന്ന് നാവിക സേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ എങ്ങനെയാണ് ഈ അബദ്ധം നടന്നത് എന്നതിന് ഇതുവരെ സൈന്യം പ്രതികരണം നല്‍കിയിട്ടില്ല.
അമേരിക്കന്‍ സൈനിക സേനയുടെ വാഹിനി കപ്പലില്‍ നിന്നാണ് ഞായ്‌റാഴച വിമാനത്തിന് നേരെ വെടിയുത്തിര്‍ത്തത്. ഹൂതി വിമതരില്‍ നിന്ന് വര്‍ദ്ധിച്ച് വരുന്ന ആക്രമണത്തിനെതിരെ പട്രോളിങ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. വിര്‍ജീനിയ ആസ്ഥാനമായുള്ള ഓഷ്യാനിയ നാവിക ആസ്ഥാനത്തെ റെഡ് റൈപ്പേഴ്‌സ് സ്‌ക്വാഡിലെ സൂപ്പര്‍ ഹോര്‍ണറ്റ് ജെറ്റ് വിമാനങ്ങളിലൊന്നിനാണ് വെടിയേറ്റത്. വെടിയേറ്റതിന് പിന്നാലെ സമയോചിതമായി പ്രവര്‍ത്തിച്ച പൈലറ്റുമാര്‍ സീറ്റുകള്‍ ഇജക്റ്റ് ചെയ്തതിനാല്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ മാസം രണ്ട് അമേരിക്കന്‍ യുദ്ധകപ്പലുകള്‍ക്ക് നേരെയാണ് ഹൂതികളുടെ വ്യോമാക്രമണം ഉണ്ടായത്. ഇതിന് പുറമെ ഇസ്രയേല്‍ ഗാസയില്‍ ഒക്ടോബറില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ 100ലേറെ ചരക്കുകപ്പലുകള്‍ക്ക് നേരെയും വിമതര്‍ ആക്രമണം നടത്തിയിരുന്നു.
Discussion about this post