ഡല്‍ഹി: ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പൊതു ബജറ്റ്. 7.6 ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന ബജറ്റില്‍ ആദായ നികുതി പരിധിയില്‍ മാറ്റം നിര്‍ദേശിക്കുന്നില്ലെങ്കിലും വീട്ടുവാടക ഇളവ് 24000 രൂപയില്‍ നിന്ന് 60000 രൂപയാക്കി ഉയര്‍ത്തി.
അഞ്ചു ലക്ഷം രൂപയുടെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അയ്യായിരം രൂപയുടെ നികുതിയളവ് നല്കി. അതേ സമയം 45 ശതമാനം നികുതി നല്കിയാല് കള്ളപ്പണം വെളുപ്പിക്കാനാവുന്ന നിയമവും ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്.
Discussion about this post