ന്യൂയോർക്ക്: ഒറ്റയ്ക്ക് ജീവിക്കുന്നവർ ജീവിതത്തിൽ അസംതൃപ്തരാണെന്ന് പഠനം. സൈക്കോളജിക്കൽ സയൻസ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പങ്കാളികളുമായി ജീവിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റയ്ക്ക് ജീവിക്കുന്നവർ നിരവധി പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
യൂറോപ്പിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന 77,000 പേരിലായിരുന്നു പഠനം. ഇവരെയും പങ്കാളികളെയും താരതമ്യം നടത്തിയുള്ള പഠനത്തിൽ ഇരു വിഭാഗങ്ങളുടെയും സ്വഭാവ സവിശേഷതകളിൽ വലിയ വ്യാത്യാസങ്ങളാണ് കാണാൻ സാധിച്ചത്. ദീർഘകാലമായി ഒറ്റയ്ക്ക് താമസിക്കുന്നവർ് സമൂഹവുമായി ഇടപഴകാൻ ചില ബുദ്ധിമുട്ടുകൾ നേരിടുന്നതായി പഠനത്തിൽ വ്യക്തമാക്കുന്നു. പ്രായമാകുന്തോറും ഇതിന്റെ തീവ്രത വർദ്ധിച്ച് ഒറ്റപ്പെട്ട അവസ്ഥയിൽ ആകും. തുടർന്ന് ഇത് പല മാനസിക പ്രശ്‌നങ്ങൾക്കും വഴിവയ്ക്കും. അതേസമയം ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് യൗവ്വന കാലയളവിൽ പ്രശ്‌നങ്ങൾ താരതമ്യേന കുറവ് ആയിരിക്കും.
എന്നാൽ പ്രായം ചെല്ലുന്തോറും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങൾ മനപ്രയാസം ഉണ്ടാക്കും. മനസാക്ഷിയോട് സത്യസന്ധത പുലർത്തുന്നതിലും ഇവർ പിന്നിൽ ആയിരിക്കും. പ്രായമാകുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ വർ ആരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കണം എന്നും പഠനത്തിൽ നിർദ്ദേശമുണ്ട്.
Discussion about this post