തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടന്. ചാര്‍ളിയിലെ അഭിനയത്തിനാണ് പുരസ്കാരം. പാര്‍വതിയാണ് മികച്ച നടി. എന്ന് നിന്റെ മൊയ്തീന്. ചാര്‍ളി എന്നീ സിനിമകളിലെ അഭിനയത്തിനാണ് പുരസ്കാരം.
മികച്ച കഥാചിത്രം സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവു ദിവസത്തെ കളി നേടി. ചാര്‍ളി സംവിധാനം ചെയ്ത മാര്ട്ടിന് പ്രക്കാട്ടാണ് മികച്ച സംവിധായകന്. മികച്ച രണ്ടാമത്തെ കഥാചിത്രം മനോജ് കാനയുടെ അമീബയാണ്.
സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 73 സിനിമകളാണ് ഇത്തവണ ജൂറിക്ക് മുമ്പില്‍ എത്തിയത്. സംവിധായകന് മോഹന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.
മറ്റ് പുരസ്കാരങ്ങള്‍-
ഛായാഗ്രാഹകന്‍: ജോമോന് ടി ജോണ്‍ ( ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്)
തിരക്കഥ: ഉണ്ണി ആര്, മാര്ട്ടിന് പ്രക്കാട്ട്( ചാര്‍ലി)
ജനപ്രിയ ചിത്രം: എന്ന് നിന്റെ മൊയ്തീന്
സ്വഭാവ നടി: അഞ്ജലി പി.വി (ബെന്‍)
കഥാകൃത്ത്: ഹരികുമാര്‍ (കാറ്റും മഴയും)
ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (എന്ന് നിന്റെ മൊയ്തീന്)
ഗായിക- മധുശ്രീ നാരായണന് (‘പശതി നിശി നിശി’ഇടവപ്പാതി)
പിന്നണി ഗായകന്: പി. ജയചന്ദ്രന് (ഞാനൊരു മലയാളി-ജിലേബി, എന്നും ഏപ്പോഴും, എന്ന് നിന്റെ മൊയ്തീന്)
സംഗീത സംവിധായകന്: രമേശ് നാരായണന് (‘പശതി നിശി നിശി’ഇടവപ്പാതി, ‘ശാരദാംബരം ചാരു ചന്ദ്രിക’എന്ന് നിന്റെ മൊയ്തീന്)
പശ്ചാത്തല സംഗീതം : ബിജി ബാല്‍ (പത്തേമാരി, നീന)
ചിത്ര സംയോജകന്‍: മനോജ് (ഇവിടെ)
കലാസംവിധാനം: ജയശ്രീ ലക്ഷ്മി നാരായണന് (ചാര്‍ളി)
ലൈവ് സൗണ്ട്: സന്ദീപ് പുതുശേരി, ജിജിമോന് ജോസ് (ഒഴിവുദിവസത്തെ കളി)
ശബ്ദമിശ്രണം: എം.ആര് രാജകൃഷ്ണന് (ചാര്‍ളി)
ശബ്ദഡിസൈന്‍: രംഗനാഥ് രവി (എന്ന് നിന്റെ മൊയ്തീന്)
പ്രൊസസിങ് ലാബ്, കളറിസ്റ്റ്: പ്രസാദ് ലാബ് മുംബൈ, ജെ.ഡി.എന്‍ കിരണ്‍ (ചാര്‍ളി)
മേക്കപ്പ് മാന്‍: രാജേഷ് നെന്മാറ (നിര്‍ണായകം)
വസ്ത്രാലങ്കാരം: നിസാര്‍ (ജോ ആന്‍ഡ് ബോയ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷന്): ശരത് (ഇടവപ്പാതി)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (സ്ത്രീ): എയ്ഞ്ചല്‍ ഷിജോയി (ഹരം)
നൃത്ത സംവിധായകന്: ശ്രീജിത്ത് (ജോ ആന്‍ഡ് ബോയ്)
ബാലതാരം: ഗൗരവ് ജി. മേനോന് (ബെന്‍)
ബാലതാരം: ജാനകി മേനോന് (മാല്‍ഗുഡി ഡെയ്സ്)
രണ്ടാമത്തെ കഥാചിത്രം: അമീബ (സംവിധായകന്: മനോജ് ഗാന)
കുട്ടികളുടെ ചിത്രം: മലയേറ്റം (സംവിധായകന്തോമസ് ദേവസ്യ, നിര്മാതാവ്അമ്പിളി തോമസ്)
Discussion about this post