പാലക്കാട് : ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട് ലക്കിടി ഭാഗത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.
ലക്കിടി തീരദേശ റോഡിന് സമീപമാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.
പകുതി പുഴയിലും പകുതി ഭാഗം തീരത്തുമായാണ് മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കണ്ടെത്തിയ മൃതദേഹത്തിന് 4 ദിവസം പഴക്കം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും ഒറ്റപ്പാലം പൊലീസ് അറിയിച്ചു.
Discussion about this post