ഓരോരുത്തരും ഓരോ സ്വഭാവക്കാരാണെന്ന് എല്ലാവർക്കും അറിയാം. അടുത്തിടപഴകുമ്പോൾ ആയിരിക്കും ഒരാളുടെ സ്വഭാവം നാം തിരിച്ചറിയുന്നത്. എന്നാൽ അടുത്തിടപഴകാതെ തന്നെ നമ്മുടെ മുൻപിൽ നിൽക്കുന്ന ഒരാളുടെ സ്വഭാവം മനസിലാക്കാൻ കഴിയുമോ?. കഴിയും എന്നാണ് ഉത്തരം.
ഒരാൾ ഇടുന്ന വസ്ത്രം മുതൽ മുഖത്തിന്റെ ആകൃതിവരെ നമ്മുടെ സ്വഭാവം വെളിവാക്കുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെയാണ് നമ്മുടെ കൈ വിരലുകളുടെ നീളവും. കൈ വിരലുകളുടെ നീളം നോക്കിയും ഒരാളുടെ സ്വഭാവം തിരിച്ചറിയാം. കൈ വിരലുകളുടെ നീളം നോക്കി പുരുഷന്മാരുടെ സ്വഭാവം കണ്ടെത്താൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മോതിര വിരലിനെക്കാൾ വലിയ ചൂണ്ട് വിരൽ ഉള്ള പുരുഷന്മാർക്ക് കാഴ്ചയ്ക്ക് വളരെയധികം ആകർഷണം തോന്നിക്കുന്നവർ ആയിരിക്കും. എല്ലാവരോടും വളരെ ഉത്സാഹത്തോടെ സംസാരിക്കുന്ന ഇക്കൂട്ടർ വെല്ലുവിളികളെ സധൈര്യം നേരിടുന്നവർ ആയിരിക്കും. അൽപ്പം മുൻകോപം ഇവരുടെ പ്രത്യേകതയാണ്. എല്ലായ്‌പ്പോഴും ധാരാളം പണം സമ്പാദിക്കണം എന്ന ചിന്തയുള്ളവരാണ് ഇക്കൂട്ടർ.
ഇനി മോതിര വിരലിനെക്കാൾ ചെറിയ ചൂണ്ടുവിരൽ ഉള്ളവർ സ്വന്തം ഗുണങ്ങളെ മതിക്കുന്നവരാണ് . വലിയ ആത്മവിശ്വാസം കാത്ത് സൂക്ഷിക്കുന്ന ഇവർ മനസമാധാനം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കുഴപ്പങ്ങളിൽ ചെന്ന് ചാടാറില്ല. പ്രണയത്തിന്റെ കാര്യത്തിൽ ഇവർക്ക് ആത്മവിശ്വാസം കുറവാണ്. പ്രണയബന്ധത്തിൽ നിങ്ങളുടെ പങ്കാളി ആയിരിക്കും ആദ്യം എല്ലാ കാര്യത്തിലും താത്പര്യം കാണിക്കുക.
ഇനി ചൂണ്ട് വിരലും മോതിര വിരലും ഒരേ നീളം ആണെങ്കിൽ നിങ്ങൾക്ക് മദ്ധ്യസ്ഥത വഹിക്കാൻ വലിയ ഇഷ്ടം ആയിരിക്കും. എല്ലാവരോടും സ്‌നേഹത്തോടെയും കരുണയോടെയും ഇടപഴകുന്നവർ ആയിരിക്കും നിങ്ങൾ. എല്ലാ കാര്യങ്ങളും വളരെ സമാധാന പരമായി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർ കൂടിയാണ് ഇക്കൂട്ടർ.
Discussion about this post